HOME
DETAILS

മലബാര്‍ സിമന്റ് ഫാക്ടറിയില്‍ ബി.ഐ.എസ് അധികൃതര്‍ പരിശോധനയ്‌ക്കെത്തി

  
backup
July 16 2016 | 19:07 PM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%af

 

പൂച്ചാക്കല്‍: പള്ളിപ്പുറം മലബാര്‍ സിമന്റ്‌സ് ഫാക്ടറിയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) അധികൃതര്‍ പരിശോധനയ്‌ക്കെത്തി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നുള്ള ബിഐഎസ് പ്രതിനിധികളെത്തി ഇവിടെ ഉല്‍പ്പാദിപ്പിച്ച സിമന്റിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്. ഇവ പരിശോധിച്ചശേഷമെ പള്ളിപ്പുറം ഫാക്ടറിയില്‍ നിര്‍മിക്കുന്ന സിമന്റ് വില്‍ക്കുന്നതിന് അനുമതി ലഭിക്കുകയുള്ളു. 25ന് പരിശോധന ഫലം ലഭിക്കും.
ഫാക്ടറിയിലെ സിമന്റ് നിര്‍മാണ രീതിയില്‍ ക്രമക്കേടെന്ന പരാതിയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്(ബിഐഎസ്) നടത്തിയ പരിശോധനയെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 10 മുതല്‍ ഫാക്ടറിയില്‍ ഉല്‍പ്പാദനവും വില്‍പ്പനയും നിലച്ചിരിക്കുകയാണ്.
പരാതിക്കും ബിഐഎസ് നടപടിയ്ക്കുമെതിരെ മലബാര്‍ സിമന്റ്‌സ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും അഭിഭാഷക കമ്മിഷന്റെ അന്വഷണത്തെയും നിര്‍ദേശത്തെയും തുടര്‍ന്ന് ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതനുസരിച്ച് അഭിഭാഷക കമ്മീഷന്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും ചില വ്യവസ്ഥകളോടെ ഉല്‍പ്പാദനം തുടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഉല്‍പ്പാദിപ്പിച്ച സിമന്റ് വില്‍പ്പന നടത്തുന്നതിന് ബിഐഎസ് അധികൃതരെത്തി പരിശോധിച്ച് അംഗീകാരം നല്‍കണം.
ഇതിനായി ഫാക്ടറിയില്‍ സിമന്റ് ഉല്‍പ്പാദിപ്പിച്ച് ശേഖരിച്ചു ഏറെ നാളായിട്ടും ബിഐഎസ് അധികൃതര്‍ എത്താത്തതിനെ തുടര്‍ന്ന് മലബാര്‍ സിമന്റ്‌സ് മാനേജ്‌മെന്റ് വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ഹര്‍ജിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച വാദം കേട്ട കോടതി പള്ളിപ്പുറത്തെ ഫാക്ടറിയിലെത്തി പരിശോധന നടത്തുന്നതിനും 25ന് മുന്‍പ് ഫലം അറിയിക്കുന്നതിനും നിര്‍ദേശം നല്‍കി.
ഇതേ തുടര്‍ന്നാണ് ഇന്നലെ ബിഐഎസ് സംഘമെത്തിയത്. ഫാക്ടറിയില്‍ ഉല്‍പ്പാദനവും വില്‍പ്പനയും നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഇന്നലെ ഫാക്ടറിയിലെത്തിയ കെ.സി. വേണുഗോപാല്‍ എംപിയും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
മലബാര്‍ സിമന്റ്‌സ് എംഡി കെ.പദ്മകുമാറും പള്ളിപ്പുറത്തെത്തിയിരുന്നു. ഒരു മാസത്തിലേറെയായി പള്ളിപ്പുറം ഫാക്ടറിയില്‍ നിന്നും വ്യാപാരം നിലച്ചിരിക്കുന്നതിനാല്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 days ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 days ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 days ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 days ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago