നഗരസഭാ ഭരണസമിതിക്കെതിരേ ഇടതുപക്ഷം
മഞ്ചേരി: മഞ്ചേരി നഗരസഭയില്‍ പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയെ അട്ടിമറിച്ച് സ്വന്തക്കാരുടെ ചില താല്പര്യങ്ങള് സംരക്ഷിക്കാനാണ് യു.ഡി.എഫ് ഭരണ സമിതി ശ്രമിക്കുന്നതെന്ന് ഇടതുപക്ഷ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്നു സറ്റാസ്റ്റസ് റിപ്പോര്‍ട്ട് തയാറാക്കിവേണം വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാനെന്നിരിക്കേ ഇത്തരം യോഗങ്ങള്‍ നടന്നുവെന്നു വരുത്തിതീര്‍ക്കുക മാത്രമാണ് ഭരണപക്ഷം ചെയ്തിരിക്കുന്നത്.
പതിമൂന്നാം പഞ്ചവല്‍സര പദ്ധതിക്കുവേണ്ടി ആസൂത്രണ സമിതി രൂപീകരിച്ച് യോഗം ചേരുകയോ പദ്ധതി തയാറാക്കുന്നതിനാവശ്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ നടന്നുവെന്നുകാണിച്ചു കൂറെ പേരുകള്‍ എഴിതുചേര്ത്തിരിക്കുകയാണ്. മഞ്ചേരി നഗരത്തില്‍ നടന്നുവരുന്ന ഫെസ്റ്റിനു നിയമ വിരുദ്ധമായാണ് അനുമതിനല്‍കിയത്. ദിനംപ്രതി 5000 പേരെത്തുന്ന പരിപാടിക്ക് ദിനേന 20,000 രൂപയെങ്കിലും നികുതിയിനത്തില്‍ നഗരസഭക്കു ലഭ്യമാക്കണമായിരുന്നു. അത് നാലായിരം രൂപയാക്കി ചുരുക്കിയതിലൂടെ വലിയ അഴിമതിക്കു കൂട്ടുനില്‍ക്കുകയാണ് നഗരസഭ . വസ്തുവകകള്‍ സ്വന്തക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലേലമുറപ്പിക്കുന്നതുള്പ്പെടെയുള്ള തീരുമാനത്തെ എതിര്‍ത്തതിനാണ് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ക്കുനേരെ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ അക്രമം നടത്തിയതെന്നും ഇത്തരത്തില്‍ മര്‍ദനം നടത്തിയ ഭരണപക്ഷ അംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സി.പി.എം ഏരിയ സെക്രട്ടറി അസൈന്കാരാട്, എല്‍.ഡി.എഫ് നേതാക്കളായ ഖാലിദ്, മുഹമ്മദാലി, കൗണ്‍സിലര്‍ കൃഷ്ണദാസ് രാജ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."