ആദിവാസി യുവാവിന് പണം നല്‍കുന്നില്ലെന്ന് ആരോപണവുമായി നീതിവേദി പ്രവര്‍ത്തകര്‍
നിലമ്പൂര്‍: ബധിരനും മൂകനുമായ ആദിവാസി യുവാവിനെ അടിമവേല ചെയ്യിക്കുന്നതായുള്ള പരാതിയില്‍ ശമ്പളമായി 7,02,372 രൂപ നല്‍കണമെന്ന ഉത്തരവു വന്നിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് നീതിവേദി പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ പെരുവമ്പാടം കോളനിയിലെ കാളിയുടെ സഹോദരന് വെള്ളനെന്ന 38കാരനാണ് കഴിഞ്ഞ 23 വര്‍ഷങ്ങളായി സ്വകാര്യവ്യക്തിയുടെ വീട്ടില്‍ കൂലി ലഭിക്കാതെ ജോലി ചെയ്തുവരുന്നതെന്ന് ഇവര്‍ ആരോപിച്ചു.
കേരള അഗ്രി കള്‍ച്ചറല്‍ വര്‍ക്കേഴ്സ് ആക്ട് പ്രകാരം തുക നല്‍കണമെന്ന് ഉത്തരവിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് നല്കുവാനോ നടപടി കൈകൊള്ളാനോ തയ്യാറാവുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ നീതിവേദി ജില്ലാ കോര്‍ഡിനേറ്റര്‍ എം.ആര് ചിത്ര, വിവിധ സംഘടനാ പ്രതിനിധികളായ പി അനീഷ്, വി വിനീഷ്, പി ശാന്തകുമാരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."