HOME
DETAILS
MAL
വനിതാ വിഘടനവാദി നേതാവിനെ ചോദ്യം ചെയ്യല്‍ തുടരുന്നു
backup
July 10 2018 | 21:07 PM
ന്യൂഡല്‍ഹി: കശ്മിര് വിഘടനവാദി വനിതാ നേതാവ് ആസിയ അന്ദ്രാബിയെ ചോദ്യംചെയ്യുന്നതിനായി ഡല്‍ഹിയിലെത്തിച്ചു. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യാണ് 56 കാരിയായ ആസിയയെ ചോദ്യംചെയ്യാനായി എത്തിച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ ത്വയിബ തലവനുമായ ഹാഫിസ് സഈദുമായുള്ള ബന്ധത്തെക്കുറിച്ച് അറിയുന്നതിനു വേണ്ടിയാണ് ആസിയയെ ശ്രിനഗറിലെ ജയിലില്‍നിന്നു കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
തന്റെ സഹോദരിയാണ് ആസിയ എന്നാണ് ഹാഫിസ് സഈദ് വിശേഷിപ്പിക്കുന്നത്. 2016ല്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മിരില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു പ്രതിഷേധം നടത്തിയതിന് കഴിഞ്ഞ ഏപ്രിലിലാണ് ആസിയ അന്ദ്രാബി ശ്രീനഗറില്‍ അറസ്റ്റിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."