HOME
DETAILS
MAL
രജനിയുടെ ഭാര്യ വിചാരണ നേരിടണം
backup
July 10 2018 | 21:07 PM
ചെന്നൈ: കൊച്ചടിയാന് സിനിമയുമായി ബന്ധപ്പെട്ട പണമിടപാടു കേസില്‍ തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ ഭാര്യ ലത വിചാരണ നേരിടമെന്ന് സുപ്രിംകോടതി. സിനിമയ്ക്ക് വേണ്ടി പണം വായ്പ നല്കിയ സ്വകാര്യകമ്പനിക്ക് രജനിയുടെ ഭാര്യ ലത ഡയരക്ടറായ മീഡിയാവണ്‍ ഗ്ലോബല്‍ എന്റര്ടെയ്ന്മെന്റ് കമ്പനി 6.2 കോടിയും പലിശയും തിരിച്ചുനല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് നടപ്പില്‍ വരുത്താത്തതിനെ തുടര്‍ന്ന് പണം നല്കിയ കമ്പനി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 2014 ഏപ്രിലില്‍ സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് കൊച്ചടിയാന്റെ ജോലികള്‍ മുടങ്ങിയ അവസരത്തിലാണ് സ്വകാര്യ കമ്പനി 10 കോടി രൂപ മീഡിയാവണ്ണിന് വായ്പ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."