പട്ടുക്കുത്ത് തിരുത്ത് പാലത്തിന് 63 ലക്ഷം രൂപ അനുവദിച്ചു
പെരിന്തല്‍മണ്ണ: നിയോജക മണ്ഡലത്തിലെ ഏലംകുളം പഞ്ചായത്തിലെ പട്ടുക്കുത്ത് തിരുത്ത് പാലം നിര്‍മാണത്തിന് 63 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ 2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുള്ളത്. പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
ഏലംകുളം പഞ്ചായത്തിലെ പട്ടുക്കുത്ത് തിരുത്തിനെയും പുലാമന്തോള്‍ പഞ്ചായത്തിലെ കട്ടുപ്പാറയെയും ബന്ധിപ്പിക്കന്ന രണ്ട് പഞ്ചായത്തുകള്‍ തമ്മിലുള്ള സുപ്രധാന പാതയാണ് പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പട്ടുക്കുത്ത് തിരുത്ത് നിവാസികള്‍ക്ക് കട്ടുപ്പാറയിലേക്കും പുലാമന്തോളിലേക്കും എത്തിച്ചേരുന്നതിന് അഞ്ച് കിലോമീറ്ററോളം കുറവ് വരും.
റോഡും കുടിവെള്ളവുമില്ലാതെ വളരെയേറെ ബുദ്ധിമുട്ടിയിരുന്ന പട്ടുക്കുത്ത് തിരുത്ത് നിവാസികളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും നേരില്‍ കണ്ട് മനസ്സിലാക്കിയ എം.എല്‍.എ ഇവരുടെ കുടിവെള്ള പ്രശ്നത്തിന് പൈപ്പ് ലൈന്‍ നീട്ടിയും റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയും ശാശ്വത പരിഹാരം കണ്ടെത്തിയിരുന്നു.
പ്രദേശവാസികളുടെ ചിരകാലാഭിലാഷമായ പട്ടുക്കുത്ത് തിരുത്ത് പാലവും എം.എല്‍.എയുടെ ശ്രമഫലമായി യാഥാര്‍ഥ്യമാകുകയാണ്. ആവശ്യപ്പെട്ട മൂന്ന് കാര്യങ്ങളും എം.എല്‍.എ പ്രത്യേക പരിഗണന നല്കി നടപ്പാക്കിയതിന്റെ ആഹ്ലാദത്തിലാണ്്് തിരുത്ത് നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."