ദേശീയപാത: ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് യുവജനതാദള്‍ (യു)
ആലപ്പുഴ: ജില്ലയിലെ ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് യുവജനതാദള്‍ (യു) ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ പിടിപ്പുകേട് ഉദ്യോഗസ്ഥരുടെമേല്‍ ആരോപിക്കുന്നവര്‍ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും ഏത് യൂണിയനില്‍പ്പെട്ടവരാണെന്ന് വെളിപ്പെടുത്തണം. കാലാകാലങ്ങളായുള്ള ഉദ്യോഗസ്ഥ-കരാര്‍-രാഷ്ട്രീയ മാഫിയകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാണോ. ദേശീയപാതയുടെ ശോച്യാവസ്ഥയ്‌ക്കെതിരെ 19ന് ഓച്ചിറ മുതല്‍ ആലപ്പുഴ വരെ പ്രതീകാത്മക കുഴിയെണ്ണല്‍ സമരജാഥ നടത്തുവാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പി.എസ്. അജ്മല്‍ അധ്യക്ഷതവഹിച്ചു. എം.വി. ശ്യാം, ഗിരീഷ് ഇലഞ്ഞിമേല്‍, അനീഷ് താമരക്കുളം, ജോമി ചെറിയാന്‍, മുജീബ് റഹ്മാന്‍ പല്ലന, ഹക്കീം പ്രതാംഗമൂട്, സുമേഷ് പള്ളിക്കല്‍, എം.കെ ജമാല്‍, എം.ഇ ജയ്‌സണ്‍, സച്ചിന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."