HOME
DETAILS

ഇഷ്ടമുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്: സുപ്രിംകോടതി

  
backup
July 10 2018 | 21:07 PM

%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf-2

ന്യൂഡല്‍ഹി: ഇഷ്ടമുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്ന് സുപ്രിംകോടതി. പങ്കാളി സ്വന്തം ലിംഗത്തില്‍പ്പെട്ടതോ, എതിര്‍ ലിംഗത്തിലുള്ളതോ ആകാമെന്നും കോടതി പറഞ്ഞു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിന്റെ സാധുത ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളില്‍ വാദംകേള്‍ക്കവെയാണ് കോടതിയുടെ അഭിപായപ്രകടനം. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാംവകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിതര സന്നദ്ധസംഘടനയായ നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്.
377ാം വകുപ്പ് നിയമവിരുദ്ധമാണെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2013 ഡിസംബറില്‍ ഈ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. സുപ്രിംകോടതിയുടെ ഈ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജികളിലാണ് ഭരണഘടനാ ബഞ്ച് വാദംകേള്‍ക്കുന്നത്. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍, ആര്‍.എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. കേസില്‍ ഇന്നും വാദം തുടരും.
കേസില്‍ വാദം തുടങ്ങിയ ഇന്നലെ 377ാം വകുപ്പിന്റെ ഭരണഘടനാ സാധുത മാത്രമേ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കി. സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വേര്‍പിരിയില്‍, ദത്തെടുക്കല്‍, നഷ്ടപരിഹാരം എന്നിവയും പരിഗണിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗക്കാരും ഉള്‍പ്പെടെയുള്ള (എല്‍.ജി.ബി.ടി) ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് 377ാം വകുപ്പെന്നു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ രോഹ്തഗി വാദിച്ചു. സമൂഹം മാറുമ്പോള്‍ മൊത്തത്തില്‍ മാറ്റം ഉണ്ടാകുകയാണ്. 160 വര്‍ഷം മുന്‍പ് ധാര്‍മികമായിരുന്നത് ഇപ്പോള്‍ അധാര്‍മികമാകാം. 377ാംവകുപ്പ് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഇത് ഭരണഘടനാ ധാര്‍മികതയും വ്യക്തികളും തമ്മിലുള്ള പ്രശ്‌നമാണെന്നും രോഹ്തഗി പറഞ്ഞു. ലിംഗഭേദവും ലൈംഗികതയും വ്യത്യസ്ത പ്രശ്‌നങ്ങളാണ്. ഇവ രണ്ടും തമ്മില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല.
ബ്രിട്ടീഷ് കാലത്ത് രൂപപ്പെടുത്തിയ 377ാം വകുപ്പ് കാലഹരണപ്പെട്ടതാണ്. സ്വവര്‍ഗ ലൈഗികത ക്രിമിനല്‍ കുറ്റമാക്കിയതു മൂലം ലൈഗികന്യൂനപക്ഷങ്ങളോട് പൊതുസമൂഹം അവജ്ഞയോടെയാണ് പെരുമാറുന്നത്. ഇത് ഈ വിഭാഗത്തിന്റെ അന്തസിനെ ഹനിക്കലാണ്. ആളുകളുടെ മാനസികാവസ്ഥയും സാമൂഹിക ചുറ്റുപാടുമെല്ലാം മാറിക്കഴിഞ്ഞുവെന്നും രോഹ്തഗി പറഞ്ഞു. പല വ്യക്തികള്‍ക്കും ഭിന്നമായ ലൈംഗിക താല്‍പ്പര്യങ്ങളായിരിക്കും ഉണ്ടാവുക. അവ ഉപയസമ്മതത്തോടെ നടത്തുന്നതിനെ വിലക്കുന്നത് പ്രകൃതിവിരുദ്ധമാണെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്താര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago