മോയസിന്റെ കരുത്തില്‍ വീ@ും യുവന്റസ്
റോം: ഇറ്റാലിയന്‍ താരം മോയസ് കീനിന്റെ കരുത്തില്‍ വീ@ും യുവന്റസിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ എ.സി മിലാനെ 2-1 എന്ന സ്‌കോറിനാണ് യുവന്റസ് തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കെല്ലിനി എന്നിവര്‍ ഇല്ലാതെ ഇറങ്ങിയിട്ടും യുവന്റസിന് ജയം സ്വന്തമാക്കാനായി.
കഴിഞ്ഞ മത്സരത്തിലും കീനിന്റെ കരുത്തിലായിരുന്നു യുവന്റസ് ജയം ക@െത്തിയത്. എ.സി മിലാനെതിരേയുള്ള മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് യുവന്റസ് തിരിച്ച് വന്നത്. കളിയുടെ ആദ്യ പകുതിയില്‍ പിയറ്റെക്കിലൂടെ മിലാന്‍ ഗോള്‍ ക@െത്തി ലീഡ് നേടി. പിന്നീട് 60ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി പൗളോ ഡിബാല ലക്ഷ്യത്തിലെത്തിച്ചതോടെ യുവന്റസിന് സമനില ക@െത്താനായി. ഇതോടെ കളി യുവന്റസിന്റെ നിയന്ത്രണത്തിലായി. പകരക്കാരനായി എത്തിയ കീന്‍ കളിയുടെ അവസാന നിമിഷങ്ങളില്‍ ഗോള്‍ നേടിയാണ് യുവന്റസിനെ വിജയത്തിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."