HOME
DETAILS
MAL
കാലവര്‍ഷക്കെടുതി നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം
backup
July 10 2018 | 21:07 PM
കാഞ്ഞങ്ങാട്: കാലവര്‍ഷക്കെടുതി കാരണം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അടിയന്തിരമായും നല്‍കുക, കേരളത്തിലെ വെട്ടിക്കുറച്ച റേഷന്‍ പുനഃസ്ഥാപിക്കുക, മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു വര്‍ഷം രണ്ടുകോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, ഗ്യാസ് സബ് സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കര്‍ഷക സംഘം ജില്ലാ വനിതാ കര്‍ഷക കൂട്ടായ്മ കണ്വന്ഷന് ഉന്നയിച്ചു.
കഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ കര്‍ഷക സഘം ജില്ലാ വൈസ് പ്രസിഡന്റ് പി. ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്തു. ടി.പി ശാന്ത അധ്യക്ഷയായി.
മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം. സുമതി, കേരള കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എം.വി കോമന് നമ്പ്യാര്‍, പി. പത്മനാഭന് മാസ്റ്റര്‍, ബി. ബാലകൃഷ്ണന്, എം. കോരന്, ഗീതാ സമാനി, ടി.കെ സുബൈദ, മൂലക്കണ്ടം പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."