ശബ്ദവും കുലുക്കവും, വിമാനം ആടിയുലയുന്നത് പോലെ... ഭയവും ആശങ്കയും വിട്ടുമാറാതെ യാത്രക്കാര്‍
കൊണ്ടോട്ടി: വിമാനം റണ്‍വേയിലേക്ക് നീങ്ങിയിട്ടെയുള്ളൂ..പെട്ടെന്നാണ് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട രീതിയിലുള്ള ശബ്ദവും കുലുക്കവും. വിമാനം ആടിയുലയുന്നത് പോലെ. എന്താണ് സംഭവിക്കുന്നെന്ന് അറിയുന്നില്ല.പെട്ടെന്ന് എല്ലാം കഴിഞ്ഞു. കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ ഭയവും ആശങ്കയും വിട്ട് മാറാതെ പറഞ്ഞു.
വിമാനം അപകടത്തില്‍പ്പെട്ടുവെന്ന് ബോധ്യമായിരുന്നു.എന്നാല്‍ എഞ്ചിന്‍ തകരാറിലാണെന്ന് പൈലറ്റ് അറിയിച്ചതോടെ ഭയം മാറി. ടയര്‍ പൊട്ടുന്നതിന്റെ ശബ്ദം അകത്തേക്ക് കേട്ടിരുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു. പേടിക്കേണ്ട കാര്യമില്ലെന്നും വിമാനം നിയന്ത്രണ വിധേയമാണെന്നും വിമാനത്തിലെ ജീവനക്കാരും പറഞ്ഞതോടെയാണ് ആധി ഒഴിവായത്.സ്ത്രീകളും കുട്ടികളും ഉംറ തീര്‍ഥാടകരുമടക്കം 186 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇവരെ പിന്നീട് വിമാനത്താവളത്തിലെ സെക്യൂരിറ്റി ലോഞ്ചിലേക്ക് മാറ്റി. വൈകുന്നേരം 5.40 ഓടെ പ്രത്യേക വിമാനം മുംബൈയില്‍ നിന്നെത്തിച്ച് കൊണ്ടുപോയി.റണ്‍വേ ഏപ്രണിലേക്ക് മാറ്റിയിട്ടിരിക്കുന്ന വിമാനം വിദഗ്ധ സംഘമെത്തി തകരാര്‍ പരിഹരിച്ച ശേഷം കൊണ്ടു പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."