സ്വര്‍ണക്കടത്ത് കേസുമായി ബന്ധം: മലപ്പുറത്ത് ഒരാള്‍ കസ്റ്റഡിയില്‍
മലപ്പുറം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഒരാള്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി റമീസാണ് പിടിയിലായത്.
സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളെയാണ് മലപ്പുറത്ത് നിന്ന് കസ്റ്റംസ് പിടികൂടിയത്. ഇയാളെ കൊച്ചിയിലെത്തിച്ചു.
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയത് അന്വേഷിക്കാന്‍ വെള്ളിയാഴ്ച്ച രൂപം നല്കിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റസിയിലെടുത്തത്. പ്രസ്തുത സംഭവത്തില്‍ ഇയാളുടെ നിക്ഷേപം എത്രയാണ്, മറ്റാരെല്ലാമാണ് നിക്ഷേപകര്‍ , ഏകോപനം, കൊണ്ടുവരുന്നവര്‍ ആരെല്ലാം, സ്വപ്ന സുരേഷും സന്ദീപ് നായര്‍ എന്നിവരുടെ പങ്ക് എന്നിവ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകേണ്ടതുണ്ട്.
അതേസമയം, പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും.എന്‍.ഐ.എയുടെ എഫ്ഐആര്‍ പ്രകാരം നിലവില്‍ നാല് പ്രതികളാണുള്ളത്. ഒന്നാം പ്രതി സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, പാഴ്സല്‍ അയച്ച ഫൈസല്‍ പരീത് മൂന്നാം പ്രതി, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍. കേസില്‍ നേരത്തെ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."