പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികള്‍ സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചു
അമ്പലപ്പുഴ: ആശുപത്രി ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്വതന്ത്ര യൂണിയനില്‍പെട്ട 140 ഓളം വരുന്ന ശുചീകരണ തൊഴിലാളികളാണ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചത്.
പത്തു വര്‍ഷമായി ജോലി ചെയ്തുവരുന്ന ഇവര്‍ സ്ഥിരപ്പെടുത്തണമെന്നും ജോലി സമയം പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് ഏതാനും മാസം മുമ്പ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ചെയര്‍മാനായ ആശുപത്രി വികസന സമതി ഇവരുടെ ജോലി സമയം പുനക്രമീകരിച്ചിരുന്നു.
എന്നാല്‍ ഏതാനുംദിവസംമുമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്നും പുതിയ നിയമനം വന്നതോടെ കഴിഞ്ഞദിവസം സൂപ്രണ്ട് തല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ഇവര്‍ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചത്. പിരിച്ചുവിട്ട തങ്ങളെ തിരിച്ചെടുക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ പറ്റില്ലന്നും സര്‍ക്കാരാണ് തീരുമാനമെടുക്കണ്ടെതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന്‍ അറിയിച്ചെങ്കിലും ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പിന്നീട് വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പോലീസും എയ്ഡ്‌പോസ്റ്റ് പോലീസും ചേര്‍ന്ന് സമരക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു. സമരസമതി നേതാക്കള്‍ നാളെ മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."