കോള്‍ നിലങ്ങളിലെ പമ്പിങ്; സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കും
ചങ്ങരംകുളം: കോള്‍ നിലങ്ങളിലെ പമ്പിങിനായി ഇനി ഉപയോഗിക്കുക സൗരോര്‍ജ വൈദ്യുതി. കഴിഞ്ഞ ദിവസം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൃഷി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിയുടെ കാര്യം തീരുമാനമായത്. ഭീമമായ വൈദ്യുതി ചാര്‍ജും ഊര്‍ജ പ്രതിസന്ധിയുമാണ് ഇത്തരത്തിലുള്ള
പദ്ധതിക്ക് ഊന്നല്‍ നല്കാന് കാരണമായിരിക്കുന്നത്. ആകാശ ജ്യോതി കോള്‍ വികസന പദ്ധതി എന്ന് നാമകരണം ചെയ്ത പദ്ധതി ആദ്യഘട്ടത്തില്‍ രണ്ട് ജില്ലകളിലാണ് നടപ്പാക്കുന്നത്.
തൃശ്ശൂര്‍ ജില്ലയില്‍ കൈപ്പമംഗലം കോളിലും, മലപ്പുറം ജില്ലയില്‍ പൊന്നാനി കോളിലും സോളാര്‍ സ്ഥാപിക്കുന്നതിനായുള്ള സര്‍വേ റൈഡ്കോ കമ്പനി നടത്തി വരികയാണ്. കോളുകളുടെ ആവശ്യക്കള്ക്ക് പുറമേ ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കാനാണ് തീരുമാനം. പദ്ധതി വിജയിക്കുകയാണങ്കില്‍ എല്ലാ കോള്‍ നിലയങ്ങളിലും സോളാര്‍ സ്ഥാപിക്കും. ചങ്ങരംകുളത്ത് നടന്ന പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കോള്‍ നിലയങ്ങള്‍ക്ക് നല്കുന്ന പെട്ടിയും പറയുടേയും,വെമ്പുഴ കോളിന് നിര്‍മ്മിച്ച പമ്പൗസിന്റേയും ഉദ്ഘാടന വേളയിലാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഇതിനെ കുറിച്ച് ആദ്യ പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."