HOME
DETAILS
MAL
ഗസ്സയിലേക്കുള്ള പ്രധാന ചരക്കു ഗതാഗതമാര്‍ഗം ഇസ്റാഈല്‍ അടച്ചു
backup
July 10 2018 | 21:07 PM
ഗസ്സ: ഫലസ്തീനിലെ ഗസ്സ മുനമ്പിലേക്കുള്ള പ്രധാന ചരക്കു ഗതാഗതമാര്‍ഗം ഇസ്റാഈല്‍ അടച്ചു. ഗസ്സയുടെ ഭാഗത്തുനിന്നുള്ള ആക്രമണ, നുഴഞ്ഞുകയറ്റ ശ്രമങ്ങളെ തുടര്‍ന്നാണു നടപടിയെന്നാണ് ഇസ്റാഈല്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
കറം ശാലോം വഴിയുള്ള പാതയാണ് ഇസ്റാഈല്‍ അധികൃതര്‍ അടച്ചിട്ടത്. അതേസമയം, ഭക്ഷണം, മരുന്ന് അടക്കമുള്ള അവശ്യവസ്തുക്കള്‍ ഇതുവഴി കടത്തിവിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഹമാസിനെതിരായ നടപടിയുടെ ഭാഗമായാണ് അതിര്‍ത്തി അടച്ചതെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമീന് നെതന്യാഹു പറഞ്ഞു. എന്നാല്‍, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് ഇസ്റാഈല്‍ നടപടിയെന്ന് ഹമാസ് വക്താവ് പ്രതികരിച്ചു. പട്ടത്തില്‍ തീപന്തം കെട്ടി ഇസ്റാഈല്‍ പ്രദേശങ്ങളിലേക്കു എറിയുന്നുവെന്നാണ് ഇസ്റാഈല്‍ സൈന്യം ഫലസ്തീനികള്‍ക്കെതിരേ ഉന്നയിക്കുന്ന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."