ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ്: സച്ചിന് സുകുമാരന്‍ ജില്ലയെ നയിക്കും
തൃക്കരിപ്പൂര്‍: 38ാമത് സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മുന്നേറ്റ നിരയിലെ സച്ചിന് സുകുമാരന്‍ ജില്ലയെ നയിക്കും. പ്രതിരോധ നിരയിലെ മുഹമ്മദ് ഫര്‍മാനാണ് ഉപനായകന്‍.
ടീമിലെ മറ്റ് അംഗങ്ങള്‍: കാര്‍ത്തിക് മനോജ്, ആസ്മിന്‍ അമീര്‍, മുഹമ്മദ് അയാന്, അഭയ് കുമാര്‍, മുഹമ്മദ് സിയാദ്, തീസീര്, പ്രതമേഷ്, ആദില്‍, പി. സനോജ് കുമാര്‍, എം.പി സിനാന്, സി.വി അര്ജുന്, അംബരീഷ്, മുഹമ്മദ് ആദില്‍ അഷ്ക്കര്‍, അലക്സ് ജോണ്‍, കെ കാര്‍ത്തിക്, ഷൈ രാജ്, മുഹമ്മദ് അഫ്രീദി, റിസര്‍വ് താരങ്ങള്‍ എഡ്വിന് ജോര്‍ജ്, സി ഋഷിരാജ്, എ ജിത്തു, ആല്‍ബര്‍ട്ട് ജോസ്. കെ.വി ഗോപാലന് ഉദിനൂര്‍ (ടീം പരിശീലകന്), സിദ്ദീഖ് ചക്കര (ടീം മാനേജര്‍).
ജില്ലാ ടീമിനുള്ള സനബില്‍ ഫുട്ബോള്‍ അക്കാദമി സ്പോണ്സര് ചെയ്ത ജേഴ്സി അക്കാദമി ചെയര്മാന് കെ.ബി.എം മുഹമ്മദ് ഷെരീഫ് കാപ്പില്‍ നിന്നു ജില്ലാ ഫുട്ബോള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് പടന്ന ഏറ്റുവാങ്ങി.
ഫുട്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് വീരമണി ചെറുവത്തൂര്‍ അധ്യക്ഷനായി. ട്രഷറര്‍ അഷ്റഫ് ഉപ്പള, സലാം വാഴുന്നോറടി, ശ്രീധരന് മാസ്റ്റര്‍, സിദ്ദിഖ് ചക്കര, പ്രസീത് ഉദുമ, ഗോപാലകൃഷണന്, ഷെരീഫ് മാടാപ്പുറം, കെ.വി ഗോപാലന്, ഉദിനൂര്‍, ഇബ്റാഹിം ചായ്യോത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."