HOME
DETAILS

മുന്നറിയിപ്പില്ലാതെ രാത്രിയില്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

  
backup
July 16 2016 | 20:07 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b0%e0%b4%be%e0%b4%a4


തൊടുപുഴ: മാനദണ്ഡങ്ങള്‍ ലംഘിച്ച് മുന്നറിയിപ്പില്ലാതെ രാത്രിയില്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഇതോത്തുടര്‍ന്ന് തൊടുപുഴയാര്‍ കരകവിഞ്ഞൊഴുകി.
ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്നലെ പുലര്‍ച്ചെ ഒന്നേകാലോടെ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 41.20 മീറ്ററില്‍ ജലനിരപ്പ് എത്തിയതോടെ തൊടുപുഴ, മൂവാറ്റുപുഴ തഹസില്‍ദാര്‍മാരെ വിവരം അറിയിച്ച ശേഷം ഷട്ടര്‍ ഉയര്‍ത്തുകയായിരുന്നുവെന്ന് എം.വി.ഐ.പി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ജില്ലാ ഭരണകൂടത്തേയും ജില്ലാ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമിലും വിവരം അറിയിച്ചിട്ടില്ല.
പാതിരാത്രി ജനങ്ങള്‍ കിടന്നുറങ്ങുമ്പോള്‍ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്നത് അണക്കെട്ടുകളുടെ ഗെയ്റ്റ് ഓപ്പറേഷന്‍ മാനുവലിന് വിരുദ്ധമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അണക്കെട്ട് ഒറ്റയടിക്ക് നിറയുന്നതല്ല. സംഭരണശേഷി കവിയുന്നതിന്റെ സൂചനകള്‍ ഉണ്ടാകുമ്പോള്‍തന്നെ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണം. ജില്ലാ ഭരണകൂടം ദിശ്യ - ശ്രവ്യ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. അത്യാവശ്യഘട്ടങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റിലൂടെയും വിവരം അറിയിക്കാം. ഇവിടെ ഇക്കാര്യങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല.
42 മീറ്ററാണ് മലങ്കര ഡാമിന്റെ പൂര്‍ണ്ണ സംഭരണശേഷി. 41.30 മീറ്ററില്‍ ജലനിരപ്പ് എത്തിയാല്‍ കാഞ്ഞാര്‍ കോളനി പ്രദേശം വെള്ളത്തിനടിയിലാകും. ഇക്കാരണത്താലാണ് 41.20 മീറ്ററില്‍ ജലനിരപ്പ് എത്തിയതോടെ ആറ് ഷട്ടറുകളില്‍ അഞ്ചും ഉയര്‍ത്തിയതെന്നാണ് എം വി ഐ പി അധികൃതരുടെ വിശദീകരണം. മൂന്ന് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതവുമായി ആകെ നാല് മീറ്ററാണ് ഉയര്‍ത്തിയത്. ഓരോ ഷട്ടറുകളും 30 മിനിറ്റ് വീതം ഇടവെട്ടാണ് ഉയര്‍ത്തിയത്. ജലനിരപ്പുയര്‍ന്നതോടെ തൊടുപുഴ സെന്‍ട്രല്‍ ജുംആ മസ്ജിദില്‍ അടക്കം വെള്ളം കയറി.
മൂലമറ്റം പവര്‍ഹൗസില്‍നിന്നും വൈദ്യുതോല്‍പ്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളവും തൊടുപുഴയാറിന്റെ 153 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടി പ്രദേശത്തെ വെള്ളവുമാണ് മലങ്കരയിലെത്തുന്നത്. 3236 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് പ്രതിവര്‍ഷം ശരാശരി ഇവിടെ ഒഴുകിയെത്തുന്നത്. ഇതില്‍ 491 മില്യണ്‍ ക്യുബിക് മീറ്റര്‍ മാത്രമാണ് ജലസേചനത്തിന് ഉപയോഗിക്കുന്നത്.
ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവ്വര്‍ ഹൗസിലെ വൈദ്യുതി ഉല്‍പാദനം ഉയര്‍ത്തിയിട്ടില്ലെങ്കിലും മൂലമറ്റം, കാഞ്ഞാര്‍, മുട്ടം, മേഖലകളില്‍ ലഭിച്ച ശക്തമായ മഴയെത്തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലും മലങ്കര ചെറുകിട വൈദ്യുതി പദ്ധതിയില്‍ പൂര്‍ണ്ണ തോതില്‍ ഉത്പ്പാദനം നടക്കുന്നില്ല. ഒരു ജനറേറ്റര്‍ ഷട്ട് ഡൗണിലാണ്. 0.1059 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉത്പ്പാദനം. മൂലമറ്റം പവര്‍ ഹൗസിലെ ഉത്പ്പാദനം 1.342 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  36 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago