ജില്ല പനിച്ചു വിറക്കുന്നു; തിരക്കില്‍ വീര്‍പ്പുമുട്ടി ആരോഗ്യ കേന്ദ്രങ്ങള്‍
കാസര്‍കോട്: ഒരാഴ്ചയായി ജില്ലയില്‍ കനത്ത മഴ പെയ്തതോടെ ജില്ല പനിച്ചു വിറക്കുന്നു. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ നൂറു കണക്കിന് പനി രോഗികളാണ് നിത്യേന ചികിത്സ തേടിയെത്തുന്നത്.
മഴജന്യ രോഗങ്ങള്‍ക്കു പുറമെ ജില്ലയില്‍ ഡെങ്കി, എലിപ്പനി, മലേറിയ തുടങ്ങിയവ ബാധിക്കുന്നവരുടെ എണ്ണവും പെരുകി വരുന്നു.
എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവണേശ്വരത്ത് ഒരാള്‍ മരിച്ചിരുന്നു.
ഇതിനു പുറമെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ജില്ലയില്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു.
അതിനിടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ദീര്‍ഘ സമയം ക്യു നില്‍ക്കേണ്ട അവസ്ഥയുമുണ്ട്. പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് കാരണം.
എന്നല്‍, ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ക്ക് അത്യാവശ്യ ലീവുകള്‍ എടുക്കേണ്ടി വരുമ്പോഴാണ് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അഭാവം ഉണ്ടാകുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറയുന്നു. പല പ്രധാന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മുന്നൂറിലധികം രോഗികളാണ് നിത്യേന ചികിത്സ തേടിയെത്തുന്നത്.
ഇത്തരം കേന്ദ്രങ്ങളില്‍ അഞ്ചു ഡോക്ടര്‍മാര്‍ വരെയുണ്ടെങ്കിലും തിരക്കേറിയ ദിവസങ്ങളില്‍ ചിലപ്പോള്‍ രണ്ടും മൂന്നും ഡോക്ടര്‍മാരാണ് സേവനം ചെയ്യുന്നത്. ദീര്‍ഘനേരം കാത്തിരുന്നു ഡോക്ടറെ കണ്ടു മരുന്നു വാങ്ങിക്കാന്‍ ചെന്നാല്‍ അവിടെയും ജീവനക്കാരുടെ അഭാവം കാരണം പിന്നെയും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുമുണ്ട്.
അതിനിടെ മഴജന്യ രോഗങ്ങളും ഡെങ്കി ഉള്‍പ്പെടെയുള്ള മറ്റു പനികളും നിര്‍മാര്‍ജനം ചെയ്യുന്നതിനു വേണ്ടി ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നു പ്രഖ്യാപിച്ച പദ്ധതികള്‍ ജില്ലയില്‍ പരാജയപ്പെടുകയാണെന്നും ആക്ഷേപമുണ്ട്.
കൊതുക് നശീകരണവും മാലിന്യ നിര്‍മാര്‍ജനവുമാണ് അധികൃതര്‍ ലക്ഷ്യമിട്ടത്. ഇതിന്റെ ഉദ്ഘാടനം നടന്നെങ്കിലും പിന്നീട് പദ്ധതി മുങ്ങി. ഇതോടെ നഗര-ഗ്രാമാന്തരങ്ങളില്‍ കൊതുക് ശല്യം വര്‍ധിക്കുകയും ചെയ്തു.
നഗരപ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പകല്‍ നേരത്തും കൊതുകുകടി കൊള്ളേണ്ട അവസ്ഥയാണുള്ളത്.
നഗരങ്ങളില്‍ പോലും കൊതുകുകളെ നശിപ്പിക്കാനുള്ള യാതൊരു നടപടികളും നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്നും ഇത് നഗരത്തിലെത്തുന്ന ആളുകള്‍ക്ക് പകര്‍ച്ചാ വ്യാധിയും അലര്‍ജി രോഗങ്ങളും ഉള്‍പ്പെടെ പകരാന്‍ ഇടയാക്കുന്നുവെന്നും ആരോപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."