HOME
DETAILS
MAL
ഉറുഗ്വെ താരം ടോറെയ്‌റ ആഴ്‌സനലില്‍
backup
July 10 2018 | 21:07 PM
ലണ്ടന്‍: ഉറുഗ്വെ ഫുട്‌ബോള്‍ ടീമിന്റെ മധ്യനിര താരം ലൂക്കാസ് ടോറെയ്‌റ പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണലുമായി കരാര്‍ ഒപ്പിട്ടു. 30 മില്യണ്‍ യൂറോ നല്‍കിയാണ് ഗണ്ണേഴ്‌സ് സാംപ്‌ഡോറിയയില്‍ നിന്ന് താരത്തെ റാഞ്ചിയത്. സീരിസ് എ യില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ സ്വന്തമാക്കാന്‍ ആഴ്‌സണലിനെ പ്രേരിപ്പിച്ചത്.
22 വയസുകാരനായ താരത്തെ ഉറുഗ്വെ ലോകകപ്പില്‍ നിന്ന് പുറത്തായതോടെയാണ് ആഴ്‌സണല്‍ കരാര്‍ ഒപ്പിട്ടത്. ഉനൈ എംറി പരിശീലകനായ ശേഷം ആഴ്‌സണല്‍ നടത്തുന്ന നാലാമത്തെ സൈനിങ്ങാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."