കേരളത്തില്‍ വര്‍ഗീയ സംഘടനകളെ വളര്‍ത്തിയത് സി.പി.എം: കെ.പി.എ മജീദ്
കാസര്‍കോട്: കേരളത്തില്‍ മുസ്‌ലിം ലീഗിനെ മുഖ്യശത്രുവായി കണ്ട സി.പി.എം വര്‍ഗീയ സംഘടനകളെ പാലൂട്ടി വളര്‍ത്തുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. 'വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം' എന്ന പ്രമേയത്തില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാസര്‍കോട്ട് നിന്നു തിരുവനന്തപുരം വരെ നയിക്കുന്ന യുവജന യാത്രയുടെ കാസര്‍കോട് ജില്ലാ സംഘാടക സമിതി രൂപീകരണ യോഗം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗിന്റെ അപ്രമാതിത്വം ഇല്ലാതാക്കാള്‍ വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്.ഡി.പിയുമായി സി.പി.എം ഇപ്പോഴും ഭരണം പങ്കിടുകയാണ്. കേരളത്തിലെ പല കാംപസുകളിലും എസ്.എഫ്.ഐ കാംപസ് ഫ്രണ്ടുമായി സഖ്യത്തിലാണ്.
എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ നേതാവിനെ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയപ്പോഴാണ് ഇവരുടെ തനിനിറം സി.പി.എം തിരിച്ചറിഞ്ഞത്.
തീവ്രവാദ സംഘടനകള്‍ക്കെതിരേ മുസ് ലിം ലീഗിന്റെ പോരാട്ടം വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതാണ്. അത് ഇനിയും തുടര്‍ന്നു കൊണ്ടിരിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹ്മദലി, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹിമാന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ ആഷിഖ് ചെലവൂര്‍, എ.കെ.എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."