കിണറുകള്‍ ജലസംഭരണിയാക്കി ചവനപ്പുഴ നിവാസികള്‍
തളിപ്പറമ്പ്: കത്തുന്ന വേനലിലും കിണര്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുകയാണ് കുറുമാത്തൂര്‍ പഞ്ചായത്തിലെ ചവനപ്പുഴ നിവാസികള്‍. ഒരു തവണ റീചാര്‍ജ് ചെയ്യുന്നതിലൂടെ പതിനഞ്ചു ദിവസത്തോളം ഉപയോഗിക്കാനുള്ള വെള്ളം കിണറുകളില്‍ സൂക്ഷിക്കാനാകുന്നതായി ഇവര്‍ പറയുന്നു. പരീക്ഷണം വിജയിച്ചതോടെ പ്രദേശത്ത് വ്യാപകമായി ഇത്തരത്തില്‍ കിണര്‍ റീചാര്‍ജ് ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ ഈ രീതിയില്‍ വേനല്‍ക്കാലത്ത് കിണറുകള്‍ ജലസംഭരണിയായി ഉപയോഗിക്കുന്നു. പ്രദേശത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാണെങ്കിലും വീടുകളിലെ മിക്ക ആളുകളും ജോലിക്കു പോകുന്നതോടെ ലോറികളില്‍ നിന്നു വെള്ളം ശേഖരിക്കാനാകാതെ വന്നപ്പോഴാണ് ഇത്തരമൊരു പരീക്ഷണത്തിനിറങ്ങിയതെന്ന് ഇവര്‍ പറയുന്നു. കിണറില്‍ നിറച്ച വെള്ളം പെട്ടന്നു വറ്റിപ്പോകുമെന്ന് കരുതിയെങ്കിലും രണ്ടാഴ്ച വരെ ഉപയോഗിക്കാനായതിന്റെ ആശ്വാസത്തിനാണ് നാട്ടുകാര്‍. കുറുമാത്തൂര്‍ പഞ്ചായത്തില്‍ അടുത്ത വേനലിനു മുന്‍പ് കുടിവെള്ള ക്ഷാമമനുഭവിക്കുന്ന മുഴുവനാളുകള്‍ക്കും ജപ്പാന്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കുമെന്നുളള തളിപ്പറമ്പ് എം.എല്‍.എയുടെ വാക്കുകളിലാണ് ഇവരുടെ ഇനിയുള്ള പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."