HOME
DETAILS
MAL
തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസില്‍ റെയ്ഡ്
backup
July 10 2018 | 21:07 PM
തലശ്ശേരി: മഹാരാജാസ് കോളജിലെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസില്‍ പൊലിസ് റെയ്ഡ് നടത്തി. തിങ്കളാഴ്ച രാത്രിയാണ് തലശ്ശേരി പഴയ ബസ്സ്റ്റാന്റ് പരിസരത്തെ ഓഫിസില്‍ തലശ്ശേരി എ.എസ്.ഐ അഷറഫിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ഡോഗ്, ബോംബ് സ്ക്വാഡുകളുടെ സഹായത്തോടെ റെയ്ഡ് നടത്തിയത്. ലഘുലേഖകള്‍ പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് അഞ്ചോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലിസ് മുന്‍കരുതലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി തലശ്ശേരി ഓഫിസും പ്രധാന എസ്.ഡി. പി.ഐ നേതാക്കളും പൊലിസ് നിരീക്ഷണത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."