HOME
DETAILS

നാടോടി ബാലികയെ ആക്രമിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

  
backup
April 08 2019 | 05:04 AM

human-rights-commission-case-edappal-issue

 

എടപ്പാള്‍: ആക്രിസാധനങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്ന നാടോടി ബാലികയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മലപ്പുറം ജില്ലാ പൊലിസ് മേധാവി മുന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

കുട്ടികള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ മലപ്പുറം ജില്ലാ കലക്ടര്‍ അറിയിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. മാധ്യമ വര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഞായറാഴ്ച രാവിലെ എടപ്പാള്‍- പട്ടാമ്പി റോഡില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപമാണ് സംഭവം. പത്തുവയസുകാരിയായ നാടോടി ബാലികയുടെ നെറ്റി ആഴത്തില്‍ മുറിഞ്ഞിട്ടുണ്ട്. കഴുത്തിനും പരുക്കുണ്ട്. ഒപ്പമുണ്ടായിരുന്ന മാതൃസഹോദരിക്കും ആക്രമണത്തില്‍ പരുക്കേറ്റു.

ഇരുവരെയും എടപ്പാളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശുശ്രൂഷ നല്‍കിയശേഷം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്കും വിദഗ്ധ പരിശോധനകള്‍ക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ സി.പി.എം എടപ്പാള്‍ ഏരിയാ കമ്മിറ്റി അംഗവും വട്ടങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സി. രാഘവനെ ചങ്ങരംകുളം പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

കുട്ടിയുടെ നെറ്റിയില്‍ പത്തു തുന്നലുകള്‍ ഇടേണ്ടിവന്നു. ആശങ്കപ്പെടേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാധനങ്ങള്‍ പെറുക്കുന്നതിനിടെ സ്ഥലത്തെത്തിയ അക്രമി ആക്രോശിച്ചുകൊണ്ട് സാധനങ്ങള്‍ ശേഖരിച്ച ചാക്ക് പിടിച്ചുവാങ്ങി ബാലികയുടെ മുഖത്തടിക്കുകയായിരുന്നു.

നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ് രക്തം വന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടതായി പരുക്കേറ്റ ബാലിക പൊലിസിനു മൊഴിനല്‍കി. ചാക്കില്‍ ഉണ്ടായിരുന്ന ഇരുമ്പു കഷ്ണങ്ങളാണ് നെറ്റിക്ക് ആഴത്തില്‍ മുറിവേല്‍ക്കാന്‍ കാരണമായത്. തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനിരയായ ഏഴു വയസുകാരന്‍ മരിച്ചതിനു തൊട്ടുപിന്നാലെയാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച് സമാന സംഭവം വീണ്ടും.

കുട്ടിയും സ്ത്രീയും കൂടി ആക്രമിച്ചെന്നും ചികിത്സവേണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് അക്രമിയെ പൊലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമായ പരുക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ വാദം തള്ളിക്കളഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago