നരകയാതനയില്‍ കഴിഞ്ഞ വൃദ്ധയെ മുനിസിപ്പല്‍ അധികൃതര്‍ ആശുപത്രിയിലാക്കി
തൊടുപുഴ: ആരോരും തിരിഞ്ഞുനോക്കാനില്ലാതെ ശരീരം പഴുത്ത് വ്രണം ബാധിച്ച റോസമ്മയെ മുനിസിപ്പല്‍ അധികൃതര്‍ ഇടപെട്ട് താലൂക്കാശുപത്രിയില്‍ എത്തിച്ചു.
ഏതു നിമിഷവും ഇടിഞ്ഞുവിഴാറായ വീട്ടില്‍ കഴിഞ്ഞുകൂടുന്ന റോസമ്മയുടെയും കൂടെയുള്ള മേരിയുടെയും വാര്‍ത്ത മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മുനിസിപ്പല്‍ അധികൃതര്‍ ഇടപെട്ടത്.
പൊലിസ് സഹായത്തോടെയാണ് ഇവരെ വീട്ടില്‍ നിന്നും നീക്കം ചെയ്തത്. റോസമ്മയെ കൊണ്ടുപോയാല്‍ ആത്മഹത്യ ചെയ്യുമെന്ന് മേരി ഭീഷണിമുഴക്കിയതോടെ പൊലിസ് മേരിയെയും റോസമ്മയുടെ കൂടെനില്‍ക്കാന്‍ ആശുപത്രിയില്‍ എത്തിച്ചു. റോസമ്മയ്ക്ക് 76 വയസും മേരിയ്ക്ക് 72 വയസുമാണ്. കതകും ജനലുമൊന്നും വീടിനില്ല.
ശക്തമായ മഴപെയ്താല്‍ വീട് ഏത് സമയവും നിലംപൊത്തും. മേരിയുടെ ഭര്‍ത്താവിന്റെ സഹോദരിയാണ് റോസമ്മ. ഇവരുടെ ശരീരം പഴുത്ത് വ്രണം ബാധിച്ച് അഴുകിയ നിലയിലാണ്. രൂക്ഷമായ ദുര്‍ഗന്ധമാണ് വീടിനുള്ളില്‍. കൂടാതെ ഇവര്‍ക്ക് മാനസിക വിഭ്രാന്തിയുമുണ്ട്.
രണ്ടുപേരും ഒരുമിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്. മേരിയ്ക്ക് തൊടുപുഴ ടൗണില്‍ സ്വന്തം വീടും 17 സെന്റ് വസ്തുവുമുണ്ട്. ഇതിന് കോടികള്‍ വില ലഭിക്കും. മോഹന്‍ലാലിന്റെ പുതിയ ആശിര്‍വാദ് തീയറ്ററിന്റെ അതിരിലാണ് ഈ വസ്തു.
റോസമ്മയക്ക് മൂന്ന് സെന്റും ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീടുമാണ് ഉള്ളത്. ഇവര്‍ അവിവാഹിതയാണ്. എഴുന്നേറ്റ് നടക്കാനോ നേരെയൊന്ന് കിടക്കാനോ പോലും കഴിയാത്ത റോസമ്മയെ ശ്രുശ്രൂഷിക്കുന്നത് മേരി ഒറ്റയ്ക്കാണ്. 16 മാസം മുന്‍പാണ് റോസമ്മ കിടപ്പിലായത്.
തൊടുപുഴയിലേയ്ക്ക് നടന്നുപോകുന്നതിനിടെ സ്വകാര്യ ഗ്യാസ് ഏജന്‍്‌സിയുടെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. ചികില്‍സിച്ചെങ്കിലും ഗുണമായില്ല. ഗ്യാസ് ഏജന്‍സിയുടമ ഇവരുടെ കൈയ്യില്‍ നിന്നും ചില പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങിയതായും ഇവര്‍ പറയുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട് മുട്ടം കോടതിയിലാണ് കേസ് നടക്കുന്നത്. ഈ മാസ് 18നു കോടതിയില്‍ ഹാജരാകണം. മേരിയുടെ ഭര്‍ത്താവ് 18 വര്‍ഷം മുന്‍പ് മരണമടഞ്ഞു. തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍നായര്‍, വയോമിത്രം പ്രവര്‍ത്തകര്‍, വുമന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."