HOME
DETAILS
MAL
ട്രൈഡി ഇനി വീട്ടുകൂട്ടായ്മകളിലേക്ക്
backup
April 24 2017 | 21:04 PM
കണ്ണൂര്‍: ജില്ലാ ഭരണകൂടവും ഇ ഗവേണന്‍സ് സൊസൈറ്റിയും സംയുക്തമായി നടപ്പാക്കിയ ട്രൈഡി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഒരു വ്യക്തിയുടെ ആധാര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ എളുപ്പമാക്കുന്നതാണ് ട്രൈഡിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ കോളജുകളില്‍ വിജയകരമായി നടപ്പാക്കി വരുന്ന ട്രൈഡി കാംപയിന് ഇനി ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളുടെ കൂടി സഹകരണത്തോടെയാവും നടപ്പിലാക്കുക. പള്ളിക്കുന്നിലെ കൊക്കേന്‍പാറ റസിഡന്‍സ് അസോസിയേഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രാധാവിലാസം യു.പി സ്കൂളില്‍ രണ്ടാംഘട്ട ട്രൈഡി കാംപയിന് കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കോര്പറേഷന് കൗണ്‍സിലര്‍ പി. രതി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."