റാണി മാലിന്യപ്രശ്‌നം: രണ്ടാഴ്ചയായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല
വടകര: റാണി സ്ഥാപനങ്ങളില്‍നിന്ന് എന്‍.സി കനാലിലേക്ക് മാലിന്യങ്ങള്‍ തുറന്നുവിട്ട സംഭവത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കാണിക്കുന്ന അനാസ്ഥക്കെതിരേ സമരസമിതി.
മാലിന്യപ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റാണി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് രണ്ടാഴ്ചയായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. വിദഗ്ധ സംഘം സന്ദര്‍ശനം നടത്തുന്നതിന് മുന്‍പ് സ്ഥലം സന്ദര്‍ശിച്ച ടൗണ്‍ പ്ലാനിങ് വകുപ്പും തഹസില്‍ദാറും മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
സി.ഡബ്ല്യു.ആര്‍.ഡി.എം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫുഡ് ആന്‍ഡ് സേഫ്റ്റി, ഇറിഗേഷന്‍, ശുചിത്വ മിഷന്‍, പൊലിസ്, പഞ്ചായത്ത് അധികാരികള്‍ എന്നിവരാണ് ഇതുവരെ റിപ്പോര്‍ട്ട് നല്‍കാത്തത്. കലക്ടര്‍ നിര്‍ദേശിച്ച സമയം കഴിഞ്ഞാണ് വകുപ്പുകളുടെ പരിശോധന നടന്നത്.
എന്നാല്‍ കഴിഞ്ഞ മാസം 28ന് സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഉടനെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാഴ്ചയായിട്ടും ഇതുവരെ റിപ്പോര്‍ട്ട് നല്‍കാത്തത് സമരസമിതി ആശങ്കയോടെയാണ് കാണുന്നത്.
റാണി സ്ഥാപനങ്ങളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും മുന്‍കാലങ്ങളില്‍ സംഭവിച്ചതുപോലെ പരിഹാരങ്ങളില്ലാതെ പ്രശ്‌നം അവസാനിക്കുമോ എന്നാണ് സമരസമിതി ആശങ്കപ്പെടുന്നത്. റിപ്പോര്‍ട്ട് അനന്തമായി വൈകിയാല്‍ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപേകാനാണ് സമരസ മിതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."