സൗഹൃദവേദി യാത്രയയപ്പ് നല്‍കി
ദമാം: തൃശൂര്‍ ജില്ല സൗഹൃദവേദി അംഗം ജോണ്‍ പുല്ലൂകാരന് യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 22 വര്‍ഷമായി ദമാമിലുള്ള ജോണ്‍ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ സൗഹൃദ വേദിയുടെ എക്സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജീവകാരുണ്യ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ജോണിന്‍റെ പ്രവാസം അവസാനിപ്പിച്ചുളള യാത്ര തികച്ചും സംഘടനക്ക് നികത്താനാകാത്തതാണെന്ന് സൗഹൃദവേദി ഭാരവാഹികള്‍ വിലയിരുത്തി. പ്രയാസമനുഭവിക്കുന്ന ജില്ലക്കാരായ പ്രവാസികള്‍ക്ക് ഗുണകരമായ ഒട്ടേറെ പദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയാണ് സൗഹൃദവേദിയുടെ ഉപഹാരം ഭാരവാഹികള്‍ സമര്‍പ്പിച്ചത്.
ഫാറൂഖ് ബ്രോഡ് വേ, ബഷീര്‍ വാടാനപ്പളളി, രാജു ചാവക്കാട്, ശിശുപാലൻ, ഷാജി, അഫ്സല്‍ വടക്കേകാട്, സന്തോഷ് ഗുരൂവായൂർ, ശശി മുള്ളൂർക്കര, ഉണ്ണികൃഷണൻ മാള, ജോമോൻ എം ജെ, മുഹമ്മദ് നസീർ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."