എം.സി റോഡ് നവീകരണത്തില്‍ ക്രമക്കേട്: അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്തി
ഏറ്റുമാനൂര്‍ : എം.സി.റോഡില്‍ അടിച്ചിറ മുതല്‍ പട്ടിത്താനം വരെയുള്ള കെ.എസ്.ടി.പിയുടെ റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ ധര്‍ണയും പൊതുയോഗവും നടന്നു.
അടിച്ചിറ മുതല്‍ പട്ടിത്താനം വരെ അശാസ്ത്രീയമായാണ് റോഡ് നിര്‍മാണം. അലൈന്‍മെന്റിനു വിരുദ്ധമായി നിര്‍മിച്ച ഓടകള്‍ പുന:ക്രമീകരിക്കുകയും ഒഴിവാക്കിയ കലുങ്കുകള്‍ പുന:സ്ഥാപിക്കുകയും വേണമെന്നും അപാകതകള്‍ പരിഹരിച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി കുരുവിള അധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ജയിംസ് തോമസ്, ജയശ്രീ ഗോപിക്കുട്ടന്‍, സൂസന്‍ തോമസ്, ടി.എച്ച് അന്‍സാരി, രാജു തോമസ്, വി.വിശ്വനാഥന്‍നായര്‍, ജോണ്‍സന്‍, രവികുമാര്‍, ജോയി പൂവന്നികുന്നേല്‍, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാല, കെ.സി.ഡൊമിനിക്, സി.എം.സലിം, ഓ.എം.ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."