HOME
DETAILS

ഇരു വൃക്കകളും തകരാറിലായ യുവാവ് ദുരിതക്കയത്തില്‍; കേസുകള്‍ നാട്ടിലേക്കുള്ള യാത്രയും തടഞ്ഞു

  
backup
April 08 2019 | 07:04 AM

kerala-youth-kidney-failure

 

റിയാദ്: ഇരു വൃക്കകളും തകരാറിലായ യുവാവ് കനിവ് തേടി ആശുപത്രിയില്‍. എങ്ങിനെയെങ്കിലും നാട്ടിലേക്ക് പോകാനായി ശ്രമം നടത്തിയപ്പോള്‍ ഒളിച്ചോട്ടക്കാരനായി ആദ്യ സ്‌പോണ്‍സര്‍ നല്‍കിയ പരാതിയും വാഹനം കേടു വൃത്തിയെന്ന കേസും ഉള്ളതിനാല്‍ ഇനിയെന്ത് ചെയ്യുമെന്നറിയാതെ കനിവിന്റെ നീരുറവ തേടി ആശുപത്രീയില്‍ കഴിയുകയാണ് കൊല്ലം പാരിപ്പള്ളി സ്വദേശി ഷാനവാസ്.
ആരോഗ്യം ക്ഷയിച്ചതോടൊപ്പം നാട്ടിലേക്ക് പോകാന്‍ കഴിയില്ലെന്നറിഞ്ഞതോടെ കനിവ് തേടി കിടക്കുന്ന യുവാവിന്റെ സ്ഥിതി അതി ദയനീയമാണ്. അബഹയില്‍ സ്വദേശി പൗരന്റെ കീഴില്‍ ജോലി ചെയ്യുന്നതിനിടെ വന്നെത്തിയ വൃക്ക രോഗം തളര്‍ത്തിയപ്പോള്‍ ദിനേന ഡയാലിസിസ് മാത്രമേ പ്രതിവിധിയുള്ളൂവെന്നാണ് ഡോക്റ്റര്‍മാര്‍ അറിയിച്ചത്. പതിനഞ്ചു ദിവസത്തെ ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു നാട്ടിലേക്ക് പോകാനായി തയ്യാറക്കുന്നതിനിടെയാണ് നാട്ടിലേക്ക് പോകാന്‍ സാധ്യമല്ലെന്നും ഒളിച്ചോട്ടക്കാരനാണെന്നും കുറ്റവാളിയാണെന്നുമുള്ള കാര്യങ്ങള്‍ യുവാവ് അറിഞ്ഞത്. ഇതോടെ ജീവിതം തന്നെ ചോദ്യ ചിഹ്നമായി ആശങ്കയോടെ കഴിയുകയാണ് യുവാവ്.

കിഴക്കന്‍ സഊദിയിലെ ദമാമില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം ജോലിക്കെത്തിയത്. എട്ടു മാസം ഇവിടെ സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്‌തെങ്കിലും പീഡനം അസഹ്യമായപ്പോള്‍ 1400 കിലോമീറ്റര്‍ അകലെയുള്ള അബഹയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തന്നെ ഇവിടെ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെ യഥാര്‍ത്ഥ സ്‌പോണ്‍സര്‍ ഒളിച്ചോടിയതായി പരാതി നല്‍കി ഹുറൂബ് ആക്കുകയും വാഹനം കേടു വരുത്തിയെന്ന കേസും നല്‍കി. നഷ്ടപരിഹാരം ആവശ്യപെട്ടാണ് കേസ് നല്‍കിയത്. കേസിന്റെ ഗൗരവം മനസ്സിലാക്കി സഹായിക്കാന്‍ മുന്നോട്ടു വന്നവരെല്ലാം പിന്തിരിയുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞു വീണതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രണ്ടു കിഡ്‌നിയും തകരാറിലാണെന്നറിഞ്ഞത്.

വിഷയത്തില്‍ ഇടപെട്ട സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് കുറ്റിച്ചല്‍ സ്‌പോണ്‍സറുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കേസുകള്‍ പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. അവിവാഹിതനായ ഷാനവാസിന് നാട്ടില്‍ സ്വന്തമായി വീടില്ല. മാതാപിതാക്കള്‍ ചെറുപ്പത്തില്‍ തന്നെ മരിച്ച ഇദ്ദേഹത്തിനു ഹൃദ്രോഗിയായ സഹോദരനും വിധവയായ സഹോദരിയും മാത്രമാണ് ആശ്രയം. നിയമക്കുരുക്കില്‍ നിന്നും രക്ഷപ്പെട്ടു നാട്ടിലേക്ക് പോയാലും രണ്ടു ദിവസത്തിലൊരിക്കല്‍ നടത്തേണ്ടി വരുന്ന ഡയാലിസിസ് ചെലവിനു പോലും ഒരു മാര്‍ഗ്ഗവും മുന്നിലില്ല. ജോലി ചെയ്തു ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താനും കഴിയാത്തതിനാല്‍ ഇനി ഏക ആശ്രയം ഉദാരമതികള്‍ മാത്രമാണ്. നാട്ടിലേക്ക് പോകാനുള്ള യാത്ര ചിലവുകള്‍ ഒ ഐ സി വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ക്കായി കാത്തിരിക്കുകയാണ് ഷാനവാസ്.
ഷാനവാസിന്റെ സഹായത്തിനായി ഖമീസിലെ വിവിധ സംഘടനകളുടെ സംയുക്ത ചികിത്സ സഹായ സമിതി രൂപീകരിച്ചു. ബഷീര്‍ മൂനിയൂര്‍ ചെയര്‍മാനും അഷ്‌റഫ് കുറ്റിച്ചല്‍ കണ്‍വീനറും ബിജു നായര്‍ ട്രഷററുമായ സമിതിക്കാണ് രൂപം നല്‍കിയത്. സഹായം നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ അഷ്‌റഫ് കുറ്റിച്ചല്‍ (0582722722), ഷാനവാസ് (00966 5944 39 437) എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൃക്ക മാറ്റിവെക്കാനായുള്ള ധനസഹായം ലക്ഷ്യമാക്കിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. അബഹയിലെ മലയാളി നഴ്‌സ്, ഡോക്ടര്‍ സംഘം മാസം പ്രതി നിശ്ചിത സംഖ്യ ഷാനവാസിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  6 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  20 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago