അധ്യാപനം എന്നും ആദരവ് ലഭിക്കുന്ന ജോലി; മന്ത്രി
കാഞ്ഞങ്ങാട്: എന്നും ആദരവ് ലഭിക്കുന്ന തൊഴിലാണ് അധ്യാപനമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.
വിരമിച്ചു കഴിഞ്ഞാലും തങ്ങളെ സ്‌നേഹിക്കുവാന്‍ ഒരുപാടുപേര്‍ ഉണ്ടാകുന്നുവെന്നത് അധ്യാപകര്‍ക്ക് വിശ്രമ ജീവിതത്തിലും ആശ്വാസം പകരുന്ന കാര്യമാണ്. വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. സ്‌കൂളിലെ 1992 ലെ എസ്.എസ്.എല്‍.സി ബാച്ച് കുടുംബ സംഗമം 'കുട്ടംതെറ്റിയ കുട്ടുകാര്‍-ഓര്‍മകള്‍ക്ക് 25 വയസ്സ്'
എന്ന പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങില്‍ അധ്യാപകരെ ആദരിക്കുകയും, മരിച്ച സഹപാഠിയുടെ മകനുള്ള പഠന സഹായ വിതരണവും, ഒരു ഭാഗത്ത് മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെയും മറുവശത്ത് വിദ്വാന്‍ പി. കേളു നായരുടെയും ചിത്രം പതിച്ച് മനോഹരമാക്കി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച കവാടത്തിന്റെ ഉദ്ഘാടനവും മന്തി നിര്‍വ്വഹിച്ചു.
ഒത്തുചേരലിന്റെ 25 വര്‍ഷത്തിന്റെ ഓര്‍മയ്ക്കായി സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടുകാരും വിട്ടുവളപ്പില്‍ ഓര്‍മമരം നടുകയും ചെയ്തു.
ഒത്തുചേരലിന്റെ ഓര്‍മ്മകള്‍ എന്നും ഓര്‍ക്കുവാനൂം പ്രകൃതിയെ സ്‌നേഹിക്കുകയെന്ന ഉദ്ദേശ്യത്തോട് കൂടിയാണ് സംഗമത്തില്‍ സംബന്ധിച്ചവര്‍ക്ക് 'ലക്ഷ്മി തരു' വൃക്ഷത്തൈ വിതരണം ചെയ്തത്.
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.വി സുരേഷ് അധ്യക്ഷനായി.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സതി,പി.ടി.എ പ്രസിഡന്റ് ജയന്‍, കെ.സുനില്‍ കുമാര്‍, വിദൃാധരന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കലാ പരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."