മീനത്തുകര കോളനിയില്‍ അംബേദ്കര്‍ പദ്ധതിക്ക് തുടക്കം
വടകര: മണിയൂര്‍ പഞ്ചായത്തിലെ മീനത്തുകര പട്ടികജാതി കോളനിയില്‍ അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഒരുകോടിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കമായി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ അധ്യക്ഷയായി. ജില്ലാ നിര്‍മിതി കേന്ദ്രം കോഴക്കോട് പ്രൊജക്ട് മാനേജര്‍ കെ. മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ആര്. ബല്‍റാം, പട്ടിക ജാതി വികസന ഓഫിസര്‍ അനീഷ് പി നായര്‍, കുഴിക്കണ്ടി ബിന്ദു, ആനന്ദവല്ലി, ആര്.ഒ മൊയ്തീന്, പി.കെ രേഖ, മൂഴിക്കല്‍ ചന്ദ്രന്, കൂഴിക്കണ്ടി ബാലകൃഷ്ണന്, സി.ടി ബാബുരാജ്, പി. നാസര്‍, ടി.പി ഭാര്‍ഗവ, ടി.എന്‍ മനോജ്, സി.പി ബാബു, കോട്ടപ്പള്ളി ശ്രീധരന്, വി.എം ശശി, ഒ. ദിനേശ്, അജേഷ് കുമാര്‍ സംസാരിച്ചു. വാര്‍ഡംഗം ടി. നവനീത സ്വാഗതവും വി.എം കുമാരന് നന്ദിയും പറഞ്ഞു.
അംബേദ്കര്‍ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തില്‍ നാല് കോളനികള്‍ക്ക് ഓരോ കോടി രൂപ വീതമാണ് അനുവദിച്ചത്. തിരുവള്ളൂരിലെ വെള്ളൂക്കര കോളനിയിലും മണിയൂരിലെ മീനത്തുകര കോളനിയിലുമാണ് നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചത്. മണിയൂര്‍ പാലയാട്, തിരുവള്ളൂര്‍ തുരുത്തി എന്നിവിടങ്ങളില്‍ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."