'ആ അജ്ഞാത പ്രതി ഞാനല്ല, ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കും': ഫൈസല്‍ ഫരീദ്
കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന മൂന്നാമത്തെ അജ്ഞാത പ്രതിയെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ ഫൈസല്‍ ഫരീദ്. ചിത്രം തന്റേത് തന്നെയെന്നും കേസിലെ പ്രതി താനല്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.
യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.
ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയുടെ പേര് മാത്രമാണ് എന്‍.ഐ.എ പുറത്തുവിട്ടിരിക്കുന്നത്. ഫസല്‍ ഫരീദ് എന്ന പേരല്ലാത്ത മറ്റു വിവരങ്ങളൊന്നുമില്ല. അജ്ഞാത പ്രതിയെന്നാണ് എന്‍.ഐ.എ തന്നെ വിശേഷിപ്പിക്കുന്നത്. ഇതിനിടയിലാണ് ഫൈസല്‍ ഫരീദിന്റെ ചിത്രമെടുത്ത് പലരും പ്രചരിപ്പിക്കുന്നത്. ചില മാധ്യമങ്ങള്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."