ജൂലൈ 21 മുതൽ ബഹ്റൈനിലെത്തുന്നവർ കോവിഡ് ടെസ്റ്റിനുള്ള ചിലവ് വഹിക്കണം
മനാമ: 2020 ജൂലൈ 21 മുതൽ ബഹ്റൈനിലെത്തുന്നവരെല്ലാം കോവിഡ് ടെസ്റ്റ് നടത്താനുള്ള ചിലവ് സ്വയം വഹിക്കണമെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
30 ബഹ്റൈൻ ദിനാറാണ് ടെസ്റ്റ് ചിലവ്.
ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിലെത്തുന്ന എല്ലാ യാത്രക്കാരും ഈ ചെലവ് വഹിക്കണമെന്നാണ് അറിയിപ്പ്.
ഇതുവരെ ബഹ്റൈനിലെത്തുന്നവർക്കെല്ലാം രാജ്യത്ത്സൗജന്യ കോവിഡ് ടെസ്റ്റും ക്വാറന്റെനും ലഭ്യമായിരുന്നു.
അതേസമയം,
കാബിൻ ക്രൂ, ഡിേപ്ലാമാറ്റിക്, യാത്രക്കാർ, മറ്റ് ഒൗദ്യോഗിക യാത്രക്കാർ തുടങ്ങിയവർക്ക് ഈ സൗജന്യ സർവ്വീസ് തുടർന്നും ലഭിക്കും. അവർ ഫീസ് അടക്കേണ്ടതില്ല. ഒപ്പം ട്രാൻസിറ്റ് യാത്രക്കാർക്കും രാജ്യത്ത്കോ വിഡ് ടെസ്റ്റ് ആവശ്യമില്ല.
ഇവരല്ലാത്തവരെല്ലാം ക്യാഷ് ആയോ ‘ബി അവെയർ ബഹ്റൈൻ’ എന്ന മൊബൈൽ ആപ്പിലുടെ ഇലക്ട്രോണിക് പേയ്മെൻറ് ആയോ പണം അടക്കണം.
പരിശോധനയിൽ നെഗറ്റീവ് ആകുന്ന യാത്രക്കാർ 10 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം. ക്വാറൻറീൻ കാലാവധി അവസാനിക്കുേമ്പാൾ വീണ്ടും ടെസ്റ്റ് നടത്തണം. ഇതിനും 30 ദിനാർ അടക്കേണ്ടിവരും.
അതേ സമയം, ജൂലൈ 21ന് മുമ്പ് രാജ്യത്തെത്തിയ സ്വദേശികൾക്കും പ്രവാസികൾക്കും കോവിഡ് ചികിത്സയും ക്വാറന്റെനും തുടർന്നും സൗജന്യമായി തന്നെ ലഭിക്കുമെന്നും ഇതിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നുമാണ് കരുതുന്നത്.
നിലവിൽ ഈ സൗജന്യ പരിശോധനക്കായി എല്ലാ ദിവസവും മൊബൈൽ യൂണിറ്റുകൾ എന്ന പേരിൽ പ്രത്യേക സൗജന്യബസ് സർവ്വീസുകളും വിവിധ ഭാഗങ്ങളിൽ സൗജന്യ ക്യാറന്റീൻ ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. ഇവ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ‘ബി അവെയർ ബഹ്റൈൻ’ എന്ന മൊബൈൽ ആപ്പിൽ ലഭ്യമാണ്. ലിങ്ക്:
https://apps.apple.com/bh/app/beaware-bahrain/id1501478858
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."