സ്‌കൂള്‍ വികസനത്തിനു സ്വര്‍ണ്ണ മോതിരം നല്‍കി നവദമ്പതികള്‍
പെരുമ്പള: കുടുംബ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കും മുമ്പ് പഠിച്ച സ്‌കൂളിനെ മറക്കാതെ നവദമ്പതികള്‍. ശിവപുരം കക്കണ്ടത്തിലെ ശ്രീരാജ്-ശരണ്യ ദമ്പതികളാണ് വിവാഹമണ്ഡപത്തില്‍ വച്ച് കൈയിലെ സ്വര്‍ണ മോതിരം സ്‌കൂള്‍ വികസനനിധിയിലേക്ക് സംഭാവനയായി നല്‍കിയത്.
പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണത്തിലെ വരനായ ശ്രീരാജ് പഠിച്ചിറങ്ങിയ കോളിയടുക്കം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ വികസനത്തിനായി കല്യാണച്ചടങ്ങുകള്‍ക്ക് ശേഷം അതേ വേദിയില്‍ വച്ചാണ് പ്രധാനധ്യാപകന്‍ എ. പവിത്രനു മോതിരം വധൂവരന്‍മാര്‍ ചേര്‍ന്ന് കൈമാറിയത്.
വരും ദിനങ്ങളിലെ വിവാഹച്ചടങ്ങുകളിലും സ്‌കൂള്‍ വികസനനിധിയിലേക്ക് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു മോതിരം ഏറ്റുവാങ്ങിയ പ്രധാനധ്യാപകന്‍ പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് പി. വിജയന്‍, കെ. വനജകുമാരി, വിനോദ്കുമാര്‍, ടി. നാരായണന്‍, എ. നാരായണന്‍, ഇ. മനോജ്കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."