സഊദിയിൽ ഒമ്പത് ചില്ലറ മൊത്ത വ്യാപാര മേഖലയിൽ കൂടി സ്വദേശിവത്ക്കരണം നടപ്പാക്കുന്നു
ജിദ്ദ: സഊദിയിൽ ഓഗസ്റ്റ് 20 മുതൽ ഒമ്പത് ചില്ലറ മൊത്ത വ്യാപാര മേഖലയിൽ കൂടി സ്വദേശിവത്ക്കരണം നടപ്പാക്കുന്നു.
മുഹറം ഒന്നു മുതലാണ് 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സാമൂഹിക വികസന, മാനവ ശേഷി മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
ചായ, കോഫി, ഈത്തപ്പഴം, തേൻ, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങൾ, പാനീയങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലും ധാന്യങ്ങൾ, വിത്തുകൾ, പൂക്കൾ, ചെടികൾ, കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ, സ്‌റ്റേഷനറി, ഗിഫ്റ്റുകൾ, കരകൗശല വസ്തുക്കൾ, പുരാവസ്തുക്കൾ, കളിപ്പാട്ടം, മാംസം, മത്സ്യം, മുട്ട, പാൽ, സസ്യ എണ്ണ, സോപ്പ്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലുമാണ് പുതുതായി സ്വദേശിവത്ക്കരണം
നടപ്പാക്കുക. ഇത്തരം വസ്തുക്കൾ വിൽപ്പന നടത്തുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾക്ക് സ്വദേശിവത്ക്കരണം ബാധകമായിരിക്കും.
അതേ സമയം ഘട്ടം ഘട്ടമായി സ്വകാര്യ മേഖലയിൽ 86 ശതമാനം ജോലികളും സ്വദേശിവത്ക്കരിക്കുന്നതിനുള്ള കരാറുകൾ തൊഴിൽ മന്ത്രാലയം രൂപീകരിച്ചു.
കരാറുകൾ പ്രകാരം 2021 ൽ മാത്രം 3,60,000 തൊഴിലുകളിൽ
സ്വദേശിവത്ക്കരണം നടപ്പാക്കാൻ സാധ്യമാകുമെന്നാണു പ്രതീക്ഷ.
അഞ്ച് പ്രത്യേക മേഖലകളിൽ സ്വദേശിവത്ക്കരണം പൂർത്തിയാകുന്നതോടെ അടുത്ത വർഷത്തോടെ 1,24,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്.
2022 ൽ 2,68,000 തൊഴിലുകൾ സ്വദേശിവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സെൽഫ് എംപ്ലോയ്മെൻ്റ്, ഫ്ളക്സിബിൾ വർക്ക്, റിമോർട്ട് വർക്ക് എന്നിവയുമായി ബന്ധപ്പെട്ട നിയമ നിർമ്മാണം ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."