ശബരിമല പുലിവാലുപിടിച്ച ചോദ്യം പി.എസ്.സി ഒഴിവാക്കി
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ചോദ്യം പിന്‍വലിക്കാന്‍ പി.എസ്.സി യോഗത്തില്‍ തീരുമാനം. ശബരിമലയില്‍ ആദ്യം പ്രവേശിച്ച യുവതികള്‍ ആരെന്നായിരുന്നു ചോദ്യം. കഴിഞ്ഞ ബുധനാഴ്ച പി.എസ്.സി നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയായ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്യാട്രിയിലെ ഒന്‍പതാമത്തെ ചോദ്യമായാണ് ശബരിമല യുവതീപ്രവേശനം കടന്നുവന്നത്.
സെപ്റ്റംബര്‍ 28ലെ സുപ്രിംകോടതി വിധിക്കുശേഷം ശബരിമല ക്ഷേത്രത്തില്‍ പ്രവേശിച്ച 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആരെന്നായിരുന്നു ചോദ്യം. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് പി.എസ്.സിയുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ചോദ്യത്തിനെതിരേ പന്തളം കൊട്ടാരം ഉള്‍പ്പെടെയുള്ള വിശ്വാസിസമൂഹം രംഗത്തെത്തിയിരുന്നു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പി.എസ്.സി അംഗങ്ങളും ചോദ്യത്തിനെതിരേ രംഗത്തെത്തി. തുടര്‍ന്നാണ് ചോദ്യം പിന്‍വലിക്കാന്‍ കമ്മിഷന് തീരുമാനിച്ചത്.
മൂന്ന് തസ്തികകളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും പി.എസ്.സി യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."