HOME
DETAILS
MAL
യുവാവ് കുത്തേറ്റു മരിച്ചു; സഹോദരന് ഗുരുതരാവസ്ഥയില്‍
backup
July 13 2020 | 01:07 AM
വണ്ടിപ്പെരിയാര്‍ (ഇടുക്കി): പിതാവിന്റെ മുന്നില്‍ വച്ച് മക്കള്‍ക്ക് കുത്തേറ്റു. ഒരാള്‍ മരിച്ചു. മ്ലാമല ലാഡ്രം പുതുവയലില്‍ മുളങ്ങാശേരിയില്‍ തോമസിന്റെ മകന് ജിനു (22) ആണ് മരിച്ചത്.
സഹോദരന് സിബിച്ചന് (22) നെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പീരുമേട് കൊല്ലപ്പള്ളിയില്‍ മനീഷ് (40), കള്ളിക്കല്‍ അനീഷ് (32), വിരുത്തി കിഴക്കേല്‍ എബിന് (28) എന്നിവര്‍ വണ്ടിപ്പെരിയാര്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി. ശനിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിബിച്ചനെ മനീഷും കൂട്ടാളികളും ഓട്ടോ റോഡിന് കുറുകെയിട്ട് തടഞ്ഞു. തുടര്‍ന്ന് വാക്തര്‍ക്കം നടക്കുന്നതിനിടയില്‍ സിബിച്ചന്റെ പിതാവ് തോമസും സഹോദരന് ജിനുവും സ്ഥലത്തെത്തി.
വാക്തര്‍ക്കം മൂര്‍ച്ഛിക്കുകയും പ്രതികള്‍ കത്തിയെടുത്ത് ജിനുവിനെയും സിബിച്ചനെയും കുത്തുകയായിരുന്നു. ജിനു സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."