ശബരിമല ഒരു ദേശത്തിന്റെ പേര്: പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്ന് മലക്കം മറിഞ്ഞ് സുരേഷ് ഗോപി
തൃശൂര്‍: പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നു കാണിച്ച് സൃശൂര്‍ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. നേരത്തെ ജില്ലാ കലക്ടര്‍ ടി.വി അനുപമ നല്കിയ കാരണം കാണിക്കല്‍ നോട്ടിസിനുള്ള മറുപടിയിലാണ് ഈ മറുപടി നല്‍കിയത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തരുതെന്നാണ്. അത്തരത്തില്‍ ഒരു നടപടിയും തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ദൈവത്തിന്റെ പേരോ മതചിഹ്നമോ ഉപയോഗിച്ചു പ്രചാരണം നടത്തിയിട്ടില്ല. ശബരിമല എന്നത് ഒരു ദേശത്തിന്റെ പേരാണ്. ശബരിമല ക്ഷേത്രമെന്നോ അയ്യപ്പസ്വാമിയെന്നോ പറഞ്ഞിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.
ഇന്നു രാത്രി എട്ടുമണിക്കു മുമ്പു മറുപടി നല്‍കണമെന്നായിരുന്നു കലക്ടറുടെ നോട്ടീസില്‍ പറഞ്ഞിരുന്നത്. വിശദമായ നടപടിക്കു കൂടുതല്‍ സമയം അനുവദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശ്ശൂര്‍ നഗരത്തിലെ റോഡ് ഷോയ്ക്കുശേഷം തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുയോഗത്തിലാണു സുരേഷ് ഗോപി വിവാദപ്രസംഗം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."