HOME
DETAILS
MAL
കൊവിഡ്: സഊദിയില്‍ ഇന്നലെ 42 മരണം; 1,742 പേര്‍ക്ക് രോഗമുക്തി
backup
July 13 2020 | 01:07 AM
റിയാദ്: സഊദിയില്‍ ഇന്നലെ കൊവിഡ് വൈറസ് ബാധയേറ്റ് 42 പേര് മരിച്ചു. 24 മണിക്കൂറിനിടെ 1,742 രോഗികള്‍ രോഗ മുക്തരാകുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2,779 ആളുകളില്‍ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നിലവില്‍ 2,245 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്. ഇവിടെ 247 വൈറസ് ബാധയാണ് കണ്ടെത്തിയത്. ജിദ്ദ 191, ഹുഫൂഫ് 164, ദമാം 157, മക്ക 157, ത്വായിഫ് 119, ഖമീസ് മുശൈത് 119 എന്നിങ്ങനെയാണ് കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ 62,898 രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."