HOME
DETAILS
MAL
ജലജന്യ രോഗങ്ങള്‍; ആരോഗ്യ വകുപ്പ് അലംഭാവം കാണിക്കുന്നെന്ന്
backup
April 24 2017 | 22:04 PM
കല്‍പ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങള്‍ പടരുമ്പോഴും ആരോഗ്യ വകുപ്പ് അലംഭാവം കാണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ആരോപിച്ചു.
തൊണ്ടര്‍നാട് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്ന അവസ്ഥയില്‍പോലും നിലവിലുള്ള കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കാനോ പൊതുജനങ്ങള്‍ക്ക് ബോധവല്കരണം നടത്തി ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനോ വകുപ്പിനു കഴിയുന്നില്ല.
ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട അവസരങ്ങളില്‍ ബന്ധപ്പെട്ട അധികാരികള്‍ ഉത്തരവാദിത്വത്തോടുകൂടി പെരുമാറിയില്ലെങ്കില്‍ പ്രാദേശിക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."