HOME
DETAILS
MAL
സിറിയയിലേക്ക് ഇനി സഹായമെത്തുക ഒരു അതിര്‍ത്തിയിലൂടെ മാത്രം 13 ലക്ഷം പേര് പട്ടിണിയിലാകും
backup
July 13 2020 | 01:07 AM
ജനീവ: കൊടിയ പട്ടിണിയിലമര്‍ന്ന സിറിയയിലേക്ക് തുര്‍ക്കി വഴി സഹായമെത്തിക്കുന്നതിന് ഒടുവില്‍ യു.എന്‍ രക്ഷാസമിതി അംഗീകാരം.
എന്നാല്‍ ഒരു അതിര്‍ത്തിയില്‍ കൂടി മാത്രമേ സഹായമെത്തിക്കാവൂ എന്ന ഉപാധിയോടെയാണ് റഷ്യ സഹായമെത്തിക്കുന്നതിന് സമ്മതിച്ചത്. ഒരു വര്‍ഷത്തേക്കാണ് അനുമതി. നേരത്തെ നാലു തവണയും സിറിയന്‍ ജനതക്ക് സഹായമെത്തിക്കുന്നത് വീറ്റോ അധികാരമുപയോഗിച്ച് റഷ്യയും ചൈനയും തടഞ്ഞിരുന്നു.
ബാബുല്‍ ഹവ വഴി സിറിയയിലേക്ക് സഹായമെത്തിക്കുന്ന പദ്ധതി ജര്‍മനിയും ബെല്‍ജിയവുമാണ് മുന്നോട്ടുവച്ചത്. സിറിയക്ക് സഹായമെത്തിക്കുന്നതിനുള്ള 2014ലെ അനുമതി കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ അവസാനിച്ചിരുന്നു. അതേസമയം സഹായമെത്തിക്കാന്‍ ഒരു പാത അനുവദിക്കാത്തത് ഉത്തരപടിഞ്ഞാറന്‍ ഭാഗത്തെ 13 ലക്ഷം സിറിയക്കാരുടെ കൊലവള്ളി മുറിച്ചുകളയലാണെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. ബാബുല്‍ സലീം അതിര്‍ത്തിയാണ് റഷ്യന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് അടച്ചത്.
യുദ്ധക്കെടുതി അനുഭവിക്കുന്ന സിറിയക്ക് സഹായമെത്തിക്കാനുള്ള ഒരു അതിര്‍ത്തി പാത അടച്ചത് അഞ്ചുലക്ഷം കുട്ടികളുള്‍പ്പെടെ 13 ലക്ഷം പേരെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് സന്നദ്ധ സംഘടനകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."