മാനഹാനിക്കേസ്: രാഹുലിന് ഗുജറാത്ത് കോടതിയുടെ സമന്‍സ്
ന്യൂഡല്‍ഹി: അഹ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ഫയല്‍ ചെയ്ത ക്രിമിനല്‍ മാനഷ്ടക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്ജെവാലക്കും ഗുജറാത്ത് കോടതി സമന്‍സ് അയച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഡയരക്ടറായ ബാങ്കാണിത്.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ഈ ബാങ്കിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് ബാങ്കും ചെയര്‍മാനും ഇരുവര്‍ക്കുമെതിരേ രണ്ട് വ്യത്യസ്ത മാനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തത്.
വിവരാവകാശ കമ്മിഷന്റെ ഒരു മറുപടി ഉദ്ധരിച്ച് കഴിഞ്ഞ വര്‍ഷം ജൂണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് 745.58 കോടിയുടെ നോട്ട് നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനകം മാറ്റിക്കൊടുത്തതായി സുര്‍ജെവാല ആരോപിച്ചിരുന്നു. ബാങ്ക് ചെയര്‍മാനും ഡയരക്ടറായ അമിത് ഷായുമായി ഉറ്റ ബന്ധമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുകയാണ് ഇതിലൂടെ നടന്നതെന്നും സുര്‍ജെവാല വ്യക്തമാക്കിയിരുന്നു.
അതേദിവസം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു, അഹ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടറായ അമിത് ഷാക്ക് അഭിനന്ദനങ്ങള്‍! പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നതില് താങ്കളുടെ ബാങ്ക് ഒന്നാംസ്ഥാനം നേടിയിരിക്കുന്നു. നോട്ടുനിരോധനം മൂലം കോടിക്കണക്കിന് ഇന്ത്യക്കാര്‍ പെരുവഴിയിലായപ്പോള്‍ അഞ്ചു ദിവസം കൊണ്ട് 750 കോടി! ഈ നേട്ടത്തിന് സല്യൂട്ട്. ഇതിനാണ് മെട്രോപൊളിറ്റന്‍ കോടതി ഇരുവര്‍ക്കും സമന്‍സ് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."