HOME
DETAILS
MAL
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേര്‍കൂടി മരിച്ചു
backup
July 13 2020 | 01:07 AM
കൊല്ലം/തൊടുപുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്നലെ മൂന്ന് പേര്‍കൂടി മരിച്ചു.
കൊല്ലം വാളത്തുംഗല്‍ ആലക്കാലില്‍ സരിഗയില്‍ റിട്ട. കെ.എസ്.ഇ.ബി സീനിയര്‍ സൂപ്രണ്ട് എം. ത്യാഗരാജന്‍ (74), ഇടുക്കി രാജാക്കാട് എന്‍.ആര്‍ സിറ്റി ചിറമ്മേല്‍ ജോയിയുടെ ഭാര്യ വത്സമ്മ(56), കൊല്ലം ഇളവൂര്‍ പള്ളിമണ്‍ വിമല്‍ നിവാസില്‍ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടി (75) എന്നിവരാണ് മരിച്ചത്.
ത്യാഗരാജന്‍ കഴിഞ്ഞ ആറുമുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9ന് ഇദ്ദേഹത്തെ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രമേഹം, ചുമ, ശ്വാസതടസം എന്നിവ കലശലായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും പ്ലാസ്മ തെറാപ്പി ഉള്‍പ്പെടെ നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഇന്നലെ 1.35 ഓടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ഹരിപ്രിയ (റിട്ട. ടീച്ചര്‍, എല്‍.പി.എസ്. ദേവി വിലാസം, കൂനമ്പായിക്കുളം). മക്കള്‍: ഷൈജു രാജ്, ഷീജ രാജ്, ഷീബ രാജ്. മരുമക്കള്‍: സിനി, ഹരി, രഞ്ജിത്ത്.
വത്സമയ്ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായും ഇതാണ് മരണകാരമെന്നുമാണ് ഡിഎംഒ അടക്കമുള്ളവര്‍ വ്യക്തമാക്കുന്നത്. വീട്ടില്‍ കുഴഞ്ഞുവീണതിനെതുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 9.30നാണ് വത്സമ്മ മരിച്ചത്. പത്തനംതിട്ട പവ്വത്ത് കുടുംബാംഗമാണ്. മക്കള്‍: ബിബിന്‍,ബിന്‍സി, ബിജോ. മരുമകന്‍: പ്രവീണ്‍. ഇന്നലെ വൈകിട്ട് രാജാക്കാട് എത്തിച്ച മൃതദേഹം പ്രോട്ടോക്കോള്‍ പാലിച്ച് ക്രിസ്തുരാജ ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഇവര്‍ക്ക് കൊവിഡ് ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമല്ല.
ചിറ്റുമല തൊട്ടിക്കരയ്ക്കു സമീപം കാവില്‍കടവ് ഭാഗത്ത് തോട്ടിലാണ് ഗൗരിക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനാഫലം പോസിറ്റീവായതോടെ ആംബുലന്‍സ് ഡ്രൈവറും സഹായിയും വയോധികയുടെ ബന്ധുക്കളും മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ കിഴക്കേ കല്ലട പൊലിസ് സ്റ്റേഷനിലെ എസ്.ഐയും ഒരു വനിതാ സി.പി.ഒയും ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് മൃതദേഹം പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."