തിരുത്തല്‍ അംബാനിയ്ക്കു വേണ്ടി: സുപ്രിം കോടതി പിരിച്ചു വിട്ട ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: സുപ്രിംകോടതി വെബ്്സൈറ്റില്‍ അപ്്ലോഡ് ചെയ്ത ഉത്തരവില്‍ അനില്‍ അംബാനിയ്ക്കു വേണ്ടി തിരുത്തല്‍ വരുത്തിയതിന് സുപ്രിം കോടതി പിരിച്ചു വിട്ട രണ്ടു ഉദ്യോഗസ്ഥരെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. സുപ്രിം കോടതി അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ടുമെന്റ് ഫയല്‍ ചെയ്ത കേസിലാണ് നടപടി. മാനവ് ശര്‍മ, തപന്‍കുമാര്‍ ചക്രബര്‍ത്തി എന്നിവരാണ് അറസ്റ്റിലായത്.
സോണി എറിക്സണ് കേസില്‍ അനില്‍ അംബാനിയോട് നേരിട്ട് ഹാജരാകണമെന്ന് ജനുവരി ഏഴിന് ആര്.എഫ് നരിമാന്, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ വെബ്സൈറ്റില്‍ ഉത്തരവ് അപ്്ലോഡ് ചെയ്തപ്പോള്‍ ഉദ്യോഗസ്ഥര്‍ ഈ ഭാഗം അംബാനി നേരിട്ട് ഹാജരാകേണ്ടതില്ലെന്നാക്കി തിരുത്തി.
ജനുവരി 10നാണ് ഇക്കാര്യം ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സോണി എറിക്സണു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതെത്തുടര്‍ന്ന് കോടതി അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പങ്ക് പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായ സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ഇരുവരെയും പിരിച്ചുവിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ക്രിമിനല്‍ നടപടി ആരംഭിച്ചത്. തിരുത്തിയ ഉത്തരവ് വെബ്സൈറ്റില്‍ അപ്്ലോഡ് ചെയ്യും മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിന്റെ അനുമതിയും വാങ്ങിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."