കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭൗമദിനാചരണം നടത്തി
കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി ഭൗമദിനാചരണം നടത്തി. അനുദിനം ചൂഷണം ചെയ്യപ്പെടുന്ന ഭൂമിയെ പരിപാലിക്കാന്‍ ഏവരും മുന്നോട്ട് വരണമെന്ന സന്ദേശം പങ്കുവച്ചായിരുന്നു ദിനാചരണം. മണ്ണും ജലവും സംരക്ഷിക്കുക, ഭൂമിക്ക് കുടയായ മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നത് തടയുക, വനശീകരണം തടയുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയുക തുടങ്ങിയ സന്ദേശങ്ങള്‍ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ച കാന്‍വാസില്‍ പൊതുജനങ്ങള്‍ രേഖപ്പെടുത്തി.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ഹനീഫ അധ്യക്ഷനായി. പി.സി അയ്യപ്പന്‍, ഉഷതമ്പി, ബിന്ദുപ്രതാപന്‍, കൊച്ചുറാണി, വനിതാ ക്ഷേമ ഓഫിസര്‍ ടി.കെ സുരേഷ്, സംയോജിത നീര്‍ത്തട പരിപാലന പരിപാടി അംഗങ്ങള്‍ ആര്‍.ഡി ഏജന്റുമാര്‍, മേപ്പാടി വിംസ് ഹോസ്പിറ്റലിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."