ജീപ്പ് മോഷണം; അന്വേഷണം എങ്ങുമെത്തിയില്ലെന്ന്
തലപ്പുഴ: കഴിഞ്ഞ 18ന് കാണാതായ തണല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ കീഴിലുള്ള ജീപ്പ് ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ല. തലപ്പുഴ മഹാദേവ പെട്രോള്‍ പമ്പിന് സമീപത്തുള്ള കെട്ടിടത്തിനടുത്തു പാര്‍ക്ക് ചെയ്തിരുന്ന കെ.എല്‍ 10 ജെ 7920 എന്ന നമ്പറിലുള്ള ജീപ്പാണ് 18ന് രാത്രിയോടെ അപ്രത്യക്ഷമായത്.
തുടര്‍ന്ന് തലപ്പുഴ പൊലിസ് സ്റ്റേഷനിലും മാനന്തവാടി ആര്‍.ടി.ഒക്കും ബന്ധപ്പെട്ടവര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ജീപ്പിനെ സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുജനങ്ങളുടെയും സംയുക്തയോഗം വിളിച്ചിരുന്നു. ജനങ്ങളുടെ പൊതുവായ പരിശ്രമത്തിലൂടെ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് തണല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകരുടെ വിശ്വാസം.കിടപ്പുരോഗികളെ ചികിത്സിക്കാന്‍ ഗൃഹസന്ദര്‍ശനം നടത്തുന്നതിനായി മുതിരേരിയിലെ മൂപ്പാടന്‍ സണ്ണിയാണ് സൊസൈറ്റിക്ക് ഈ ജീപ്പ് സംഭാവനയായി നല്‍കിയത്. ഈ ജീപ്പ് മോഷണം പോയത് സൊസൈറ്റിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."