HOME
DETAILS
MAL
ആ ഫരീദ് ഞാനല്ല, എന്റെ ചിത്രം ദുരുപയോഗം ചെയ്തു: ഫൈസല്‍ ഫരീദ്
backup
July 13 2020 | 01:07 AM
ദുബൈ: സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാംപ്രതിയായി ചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദ് താനല്ലെന്നും തന്റെ ചിത്രം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതായും തൃശൂര്‍ മൂന്നുപീടിക പുത്തന്‍പള്ളി സ്വദേശി തേപറമ്പില്‍ ഫൈസല്‍ ഫരീദ് പറഞ്ഞു. ദുബൈയില്‍ ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഫരീദ്.
നിലവില്‍ ദുബൈയില്‍ വര്‍ക് ഷോപ്പ്,സ്‌പെയര്‍ പാര്‍ട്‌സ്, ഫിറ്റ്‌നസ് സെന്റര്‍, ഓയില്‍ വിതരണം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. പ്രതിയെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം തന്റേതാണ്. എന്നാല്‍ തനിക്ക് സ്വപ്നയേയോ സരിത്തിനേയോ സന്ദീപിനേയോ അറിയില്ല. ഇവരെയെലാം ചാനലിലൂടെയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് പലരും പല പേരുകളിലും തന്നെ വിളിച്ചിരുന്നു.
ഇതോടെ കേരളത്തിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. തന്നെ കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരാരും വിളിച്ചിട്ടില്ല. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."