HOME
DETAILS
MAL
കരിപ്പൂരില്‍ വീണ്ടും 1.14 കോടിയുടെ സ്വര്‍ണം പിടികൂടി
backup
July 13 2020 | 01:07 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീ ഉള്‍പ്പടെ നാലു യാത്രക്കാരില്‍ നിന്ന് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് 1.14 കോടിയുടെ സ്വര്‍ണം പിടികൂടി. നാലു പേരും അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ മൂന്ന് കിലോയോളം വരുന്ന സ്വര്‍ണ മിശ്രിതത്തില്‍ നിന്ന് 2.3 കിലോ സ്വര്‍ണമാണ് കസ്റ്റംസ് വേര്‍തിരിച്ചെടുത്തത്.
റാസല്‍ ഖൈമയില്‍ നിന്ന് സ്പൈയസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ തിരുവനന്തപുരം സ്വദേശിനി സീനമോള്, കാസര്‍ക്കോട് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് മിഥുലാജ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കരിപ്പൂരില്‍ കഴിഞ്ഞ ദിവസം ഒന്നരകോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ.എന്‍.എസ്. രാജി, സൂപ്രണ്ടുമാരായ സി.സി ഹാന്‍സണ്‍, എം. പ്രകാശ്, ഗണപതി പോറ്റി, ഇന്‍സ്പെക്ടര്‍മാരായ ശിവാനി, പ്രമോദ്, സന്ദീപ് ബിസ്ല, ഹവില്‍ദാര്‍ പി.എം. ഫ്രാന്‍സിസ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."