അജണ്ട വര്‍ഗീയം തന്നെ
ന്യൂഡല്‍ഹി: പഴയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചും തീവ്രദേശീയതയിലൂന്നിയും വാഗ്ദാനങ്ങള്‍ നല്‍കിയും ബി.ജെ.പി പ്രകടനപത്രിക. ശബരിമല ഇതാദ്യമായി പ്രകടന പത്രികയില്‍ കടന്നുകൂടി. ആചാര സംരക്ഷണത്തിന് ഭരണഘടനാ സാധുത ഉറപ്പാക്കുമെന്ന് പറയുന്ന പ്രകടന പത്രിക പതിവുപോലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.
മിന്നലാക്രമണം, വ്യോമാക്രമണം തുടങ്ങിയവ ഭരണനേട്ടമായും പത്രികയില്‍ പരാമര്‍ശിക്കുന്നു. പൗരത്വനിയമം നടപ്പാക്കും, കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370, 35 എ തുടങ്ങിയവ എടുത്തുകളയും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. 75 വാഗ്ദാനങ്ങളാണ് 'സങ്കല്‍പ് പത്ര'യെന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ ആകെയുള്ളത്. നിലവിലെ എന്‍.ഡി.എ സര്‍ക്കാരിന്റെ നയനിലപാടുകളല്ലാതെ രാജ്യത്തെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനോ വിലക്കയറ്റം തടയാനോ പദ്ധതികളൊന്നും പ്രകടനപത്രികയിലില്ല. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ചടങ്ങില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, രാജ്‌നാഥ് സിങ്, സുഷമ സ്വരാജ് തുടങ്ങിയവരും പങ്കെടുത്തു.
പ്രധാന വാഗ്ദാനങ്ങള്‍:
സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പാക്കും; മുത്വലാഖ്, നിഖാഹ് ഹലാല തുടങ്ങിയവ ഇല്ലാതാക്കും
ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം
അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കാന്‍ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നടപടി
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സമഗ്രമായി സുപ്രിംകോടതിയെ അറിയിക്കും; ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കും
ഏകീകൃതസിവില്‍കോഡ് നടപ്പാക്കും; അതിലൂടെ സ്ത്രീകള്‍ക്ക് തുല്യാവകാശം
അയല്‍രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യയില്‍ പൗരത്വത്തിന് പൗരത്വബില്‍
ഭീകരതയോട് സന്ധിയില്ലാ സമീപനം; ഭീകരതയ്‌ക്കെതിരേ പോരാടാന്‍ സുരക്ഷാ സൈനികര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കും
സൈനിക വിഭാഗങ്ങള്‍ക്ക് ആധുനിക ആയുധങ്ങള്‍. സൈനിക ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കും
അനധികൃത കുടിയേറ്റം തടയും; കുടിയേറ്റ മേഖലകളില്‍ പൗരത്വപ്പട്ടിക, പിന്നാലെ എല്ലായിടത്തും നടപ്പാക്കും
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റം തടയാന്‍ നടപടി; എല്ലായിടത്തും നടപ്പാക്കും
ഇടതു തീവ്രവാദത്തെ ദുര്‍ബലമാക്കിയ ശക്തമായ നടപടികള്‍ ഇനിയും തുടരും
കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ വകുപ്പുകള്‍ റദ്ദാക്കും; പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരാന്‍ സാമ്പത്തിക സഹായം
പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് സാമ്പത്തിക സഹായം
കര്‍ഷക വരുമാനം ഇരട്ടിയാക്കും; പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന എല്ലാ കര്‍ഷകര്‍ക്കും
2030 ഓടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; 2025 ഓടെ ഇന്ത്യയെ 5 ട്രില്യന്‍ യു.എസ് ഡോളറിന്റെ സാമ്പത്തിക ശക്തിയാക്കും
ജി.എസ്.ടി നിലവിലെ രീതി തുടരും
ലോക്‌സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."