ഉത്തരമേഖലാ സമ്മേളനം സംഘടിപ്പിച്ചു
വരദൂര്‍: ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം എട്ടാമത് ഉത്തരമേഖലാ സമ്മേളനം വരദൂര്‍ വി.കെ വര്‍ദ്ധമാന ഗൗഡര്‍ ഓഡിറ്റോറിയത്തില്‍ പൂതാടി കെ.പി രാമന്‍ നമ്പീശന്‍ നഗറില്‍ സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്റ് ഡോ. പ്രതീപ് ജ്യോതി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വൈസ് പ്രസിഡന്റ് ഡോ. പി ഗോപിനാഥന്‍ അധ്യക്ഷനായി. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം എ. അനന്ത കൃഷ്ണ ഗൗഡര്‍, വി.ജി ജിനേന്ദ്ര പ്രസാദ്, ഈശ്വരന്‍ നമ്പൂതിരി, കെ.എം ബാലകൃഷ്ണന്‍, നമ്പീശന്‍, പി. ശിവരാമന്‍ നമ്പീശന്‍, കെ.പി നാരായണന്‍ നമ്പീശന്‍, എം. രാമന്‍ നമ്പീശന്‍, കെ.എം ശങ്കരന്‍ എബ്രാന്തിരി സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ എം. ഗംഗാധരന്‍, എ.എം കുഞ്ഞികൃഷ്ണന്‍ നമ്പീശന്‍, കെ. പരമേശ്വരന്‍ നമ്പീശന്‍, എന്‍. കേശവന്‍ നമ്പീശന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
ജന.സെക്രട്ടറി പി.വി സുധീര്‍ നമ്പീശന്‍, കേന്ദ്ര ട്രഷറര്‍ രാജന്‍ എന്‍ ഉണ്ണി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ വനിതാ പ്രസിഡന്റ് കെ.എം ദേവകിക്കുട്ടി, വാസുദേവന്‍ നമ്പീശന്‍, ഹരീന്ദ്രനാഥ്, രാധാകൃഷ്ണന്‍, എന്‍. സന്തോഷ് കുമാര്‍ സംസാരിച്ചു. ജന.കണ്‍വീനര്‍ പി.എം സുബ്രമണ്യന്‍ സ്വാഗതവും എം. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം കെ.എം ദാമോദരന്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."